
യുഎസ്സിലെ വാട്ടർ തീം പാർക്കിൽ നടന്ന വെടിവെയ്പ്പിൽ എട്ടു വയസ്സുകാരനുൾപ്പെടെ നിരവധി പേർക്ക് പരിക്ക്. റോച്ചസ്റ്റർ ഹിൽസിലെ ബ്രൂക്ക്‌ലാൻഡ്‌സ് പ്ലാസ സ്‌പ്ലാഷ് പാഡിലെ കുട്ടികളുടെ വാട്ടർ തീം പാർക്കിലാണ് വെടിവെയ്പ്പ് നടന്നത്.പാർക്കിലേക്ക് തോക്കുമായി എത്തിയാൾ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായരുന്നു.എട്ടു വയസ്സുകാരനുൾപ്പെടെ നിരവധി പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
വൈകിട്ടോടെ സംഭവസ്ഥലത്ത് എത്തിയ പ്രതി വാഹനത്തിൽ നിന്ന് ചാടി ഇറങ്ങി വെടിയുതിർക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.വെടിവെയ്പ്പ് നടന്ന സ്ഥലം നിരന്തരം കുറ്റ കൃത്യങ്ങൾ നടക്കുന്ന പ്രദേശമാണെന്നും, ഇത്തരത്തിലുള്ള പ്രതികൾ ഇനിയും പരിസര പ്രദേശങ്ങളിൽ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും, ആളുകൾ അവിടുന്ന് മാറി നിൽക്കാനും ആവശ്യപ്പെട്ടതായി പോലീസ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു.വെടിവെയ്പ്പിൻ്റെ കാരണം വ്യക്തമല്ലെന്നും ആക്രമണം ആകസ്മികമാണെന്നും പോലീസ് കരുതുന്നു.