സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചു പണി; എഡിജിപി യോഗേഷ് ഗുപ്ത പുതിയ വിജിലൻസ് മേധാവി

ഗതാഗത കമ്മീഷണർ സ്ഥാനത്ത് നിന്നും എസ് ശ്രീജിത്തിനെ പൊലീസ് ആസ്ഥാനത്തെ എഡിജിപി ആയി നിയമിച്ചു
സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചു പണി; എഡിജിപി യോഗേഷ് ഗുപ്ത പുതിയ വിജിലൻസ് മേധാവി
Published on

സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചു പണി. പുതിയ വിജിലൻസ് മേധാവിയായി എഡിജിപി യോഗേഷ് ഗുപ്തയെ ചുമതലപ്പെടുത്തി. ടി കെ വിനോദ് കുമാർ സ്വയം വിരമിച്ച ഒഴിവിലാണ് നിയമനം നടപ്പാക്കുന്നത്. ഗതാഗത കമ്മീഷണർ സ്ഥാനത്ത് നിന്നും എസ് ശ്രീജിത്തിനെ പൊലീസ് ആസ്ഥാനത്തെ എഡിജിപി ആയി നിയമിച്ചു. അതേസമയം പുതിയ കമ്മീഷണറായി ഐജി എ അക്ബർ ചുമതലയേൽക്കും.

ഡിജിപി ഷേഖ് ദർവേഷ് സാഹിബിന് കേരള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാന്റെ അധിക ചുമതല നൽകി. പുതിയ ബിവറേജസ് കോർപ്പറേഷൻ എംഡിയായി ഐജി ഹർഷിത അട്ടല്ലൂരി ചുമതലയേൽക്കും. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐ.ജിയായി സി എച്ച് നാഗരാജുവിനെയും തിരുവനന്തപുരം റെയ്ഞ്ച് ഡി ഐ ജിയായി എസ് അജിത ബീഗത്തെയും നിയമിച്ചു. തോംസൺ ജോസ് ആണ് പുതിയ തൃശ്ശൂർ റേഞ്ച് ഡിഐജി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com