
മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ മാനനഷ്ടക്കേസ് സിക്കിം കോടതി തള്ളി. 2019 ല്‍ തോമസ് ഐസക് ധനമന്ത്രിയായിരിക്കേ നടത്തിയ പരാമര്‍ശങ്ങള്‍ തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്ന് കാണിച്ചായിരുന്നു സാന്റിയാഗോ മാര്‍ട്ടിന്‍ സിക്കിം തലസ്ഥാനമായ ഗാങ്‌ടോക്കിലെ കോടതിയില്‍ കേസ് നല്‍കിയത്. അഞ്ച് കോടി നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം.
സാന്റിയാഗോ മാര്‍ട്ടിന്‍ 'ലോട്ടറി മാഫിയ' എന്നതടക്കമുള്ള പരാമര്‍ശങ്ങളായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ തോമസ് ഐസക് പറഞ്ഞത്. തോമസ് ഐസക്കിന് അയച്ച വക്കീല്‍ നോട്ടീസില്‍ അന്‍പത് കോടി ആവശ്യപ്പെട്ടെങ്കിലും, സിക്കിം തലസ്ഥാനമായ ഗാങ്‌ടോക്കിലെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ അഞ്ച് കോടിയാക്കി കുറയ്ക്കുകയായിരുന്നു. കേസ് കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് സുപ്രീംകോടതിയേയും സമീപിച്ചിരുന്നു. ഗാങ്‌ടോക് ജില്ലാ കോടതിയില്‍ നല്‍കിയ കേസാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.
തന്റെ പോരാട്ടം തുടരുമെന്നും നീണ്ട കുറിപ്പിലൂടെ തോമസ് ഐസക് പ്രതികരിച്ചു.