അന്നയുടെ മരണം: 2007 മുതൽ EY കമ്പനിയുടെ പ്രവർത്തനം ലേബർ വെൽഫെയർ പെർമിറ്റ് ഇല്ലാതെ

2024 ഫെബ്രുവരിയിൽ മാത്രമാണ് സംസ്ഥാനത്തെ ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്‌ട് പ്രകാരം രജിസ്‌ട്രേഷനായി ഇവൈ കമ്പനി അപേക്ഷിച്ചത്
അന്നയുടെ മരണം: 2007 മുതൽ EY കമ്പനിയുടെ പ്രവർത്തനം ലേബർ വെൽഫെയർ പെർമിറ്റ് ഇല്ലാതെ
Published on



ഇ വൈ കമ്പനിക്കെതിരെ വീണ്ടും ഗുരുതര വെളിപ്പെടുത്തലുമായി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ. 2007 മുതൽ ഓഫീസ് പ്രവർത്തിക്കുന്നത് ജോലി സമയം നിയന്ത്രിക്കുന്ന സ്റ്റേറ്റ് പെർമിറ്റ് ഇല്ലാതെയാണെന്ന് ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു. 2024 ഫെബ്രുവരിയിൽ മാത്രമാണ് സംസ്ഥാനത്തെ ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്‌ട് പ്രകാരം രജിസ്‌ട്രേഷനായി ഇ വൈ കമ്പനി അപേക്ഷിച്ചത്. എന്നാൽ 2007 ൽ പ്രവർത്തനം ആരംഭിച്ചപ്പോൾ അപേക്ഷിച്ചിട്ടില്ലാത്തതിനാൽ അത് നിരസിക്കപ്പെട്ടതായും മഹാരാഷ്ട്രയിലെ അഡീഷണൽ ലേബർ കമ്മീഷണർ ശൈലേന്ദ്ര പോൾ പറഞ്ഞു.

ALSO READ: ഉറക്കമില്ലായ്മയും മറ്റു ബുദ്ധിമുട്ടുകളും മൂലം കിഡ്‌നി തകരാറിലായി; EY കമ്പനിക്കെതിരെ വീണ്ടും ഗുരുതര വെളിപ്പെടുത്തല്‍

തൊഴിലാളികൾക്ക് പ്രതിദിനം പരമാവധി ഒമ്പത് മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമായി ജോലി സമയം ക്രമീകരിക്കാനാണ് ലേബർ വെൽഫെയർ പെർമിറ്റ് വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ നിയമം പാലിക്കാത്തത് ഒരു തൊഴിലാളിയുടെ ഗുരുതരമായ ശാരീരിക പരുക്കിനോ മരണത്തിനോ കാരണമായാൽ പിഴയടക്കമുള്ള നിയമനടപടികൾ കമ്പനി നേരിടേണ്ടി വരും. ആറ് മാസം തടവ് മുതൽ 500,000 രൂപയുടെ പിഴ വരെയോ, അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരുമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.

കമ്പനിയുടെ ജീവനക്കാരുടെ ജോലി സമയം, ക്ഷേമ നയങ്ങൾ, അസോസിയേറ്റ് ആയിരുന്ന കാലത്ത് അമിതമായി ജോലി ചെയ്യാൻ അന്നയിൽ സമ്മർദം ചെലുത്തിയിരുന്നോ എന്നതുൾപ്പെടെയുള്ള വിവരങ്ങളും EY കമ്പനിയിൽ നിന്നും അഡീഷണൽ ലേബർ കമ്മീഷണർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ കമ്പനിയുടെ മറ്റു സ്ഥാപനങ്ങളിലായി ഏകദേശം 100,000 ജീവനക്കാരുമായാണ് കമ്പനി പ്രവർത്തിക്കുന്നത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com