
പാരിസ് ഒളിംപിക്സിലെ വനിതാ വിഭാഗം സിംഗിൾസ് ബാഡ്മിൻ്റണിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായ പി.വി. സിന്ധുവിന് വിജയത്തുടക്കം. ആദ്യ റൗണ്ടിൽ മാലിദ്വീപ് താരത്തെ നിലയുറപ്പിക്കാതെ നേരിട്ടുള്ള ഗെയിമിന് തകർത്താണ് സിന്ധു വരവറിയിച്ചിരിക്കുന്നത്.
മാലിദ്വീപ് താരം ഫാത്തിമത്ത് അബ്ദുൾ റസാഖിനെ 21-9, 21-6 എന്ന സ്കോറിനാണ് സിന്ധു തോൽപ്പിച്ചത്. ജൂലൈ 31ന് എസ്തോണിയയുടെ ക്രിസ്റ്റിൻ കൂബയെ ആണ് നേരിടാനുള്ളത്. ഉച്ചയ്ക്ക് 12.50നാണ് രണ്ടാം റൗണ്ട് മത്സരം. ഈ മത്സരത്തിൽ ജയിച്ചാൽ സിന്ധുവിന് പ്രീ ക്വാർട്ടറിൽ കടക്കാനാകും.
രണ്ട് ഒളിംപിക് മെഡലുകൾ നേടിയ ഇന്ത്യയുടെ അഭിമാന താരമാണ് പി.വി.സിന്ധു. അതേസമയം പുരുഷന്മാരുടെ വ്യക്തിഗത മത്സരത്തിൽ മലയാളി താരം എച്ച്.എസ്.പ്രണോയ് ജർമൻ താരത്തെ നേരിടും.