"കാലഘട്ടം താണ്ടി പുനഃസ്ഥാപിതനായ ഗായകൻ"; പി. ജയചന്ദ്രൻ്റെ വീട് സന്ദർശിച്ച് സുരേഷ് ​ഗോപി

ആരോഗ്യപ്രശ്നങ്ങൾ ഉള്ളത് മൂലമാണ് മരണ ദിവസം വരാൻ സാധിക്കാഞ്ഞതെന്ന് സുരേഷ് ​ഗോപി പ്രതികരിച്ചു
"കാലഘട്ടം താണ്ടി പുനഃസ്ഥാപിതനായ ഗായകൻ"; പി. ജയചന്ദ്രൻ്റെ വീട് സന്ദർശിച്ച് സുരേഷ് ​ഗോപി
Published on

അന്തരിച്ച മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രൻ്റെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. ആരോഗ്യപ്രശ്നങ്ങൾ ഉള്ളത് മൂലമാണ് മരണ ദിവസം വരാൻ സാധിക്കാഞ്ഞതെന്ന് സുരേഷ് ​ഗോപി പ്രതികരിച്ചു.



ഭാവഗായകന്റെ അടുത്ത പാട്ട് ഇല്ല എന്നുള്ളത് വേദനയാണ്. വരും തലമുറകളെ കൂടി സന്തോഷിപ്പിക്കാനുള്ള പാട്ടുകൾ അദ്ദേഹം പാടിയിട്ടുണ്ട്. പി. ജയചന്ദ്രൻ കാലഘട്ടം താണ്ടി പുനസ്ഥാപിതനായ ഗായകനാണെന്നും സുരേഷ് ​ഗോപി പറഞ്ഞു.

ഈ മാസം ജനുവരി ഒൻപതിനാണ് പി. ജയചന്ദ്രൻ വിടവാങ്ങിയത്. തൃശൂർ അമല ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഏറെക്കാലമായി അർബുദം അടക്കമുള്ള വിവിധ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com