
അമൽ നീരദ് ചിത്രം ബോഗെയ്ൻവില്ലയിലെ ഗാനത്തിനെതിരെ പരാതിയുമായി സിറോ മലബാർസഭ അൽമായ ഫോറം. കർത്താവിനു സ്തുതി എന്ന ഗാനത്തിനതിരെയാണ് പരാതി. ക്രൈസ്തവ വിശ്വാസങ്ങളെ വികലമാക്കുന്ന തരത്തിലാണ് ഗാനം എന്നും . അതിനാൽ സെൻസർ ചെയ്യണമെന്നുമാണ് ആവശ്യം.
കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബോഗയ്‌ന്‍വില്ല.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ കർത്താവിനു സ്തുതി എന്ന ഗാനം ഇതിനോടകം ട്രെൻ്റിംഗിൽ ഇടം പിടിച്ചു കഴിഞ്ഞു.
സ്തുതി എന്നാണ് പാട്ടിന്റെ പേര്. സുഷിന്‍ ശ്യാമാണ് സംഗീത സംവിധാനം. വിനായക് ശശികുമാറാണ് വരികള്‍ രചിച്ചിരിക്കുന്നത്. മേരി ആന്‍ അലക്‌സാണ്ടര്‍, സുഷിന്‍ ശ്യാം എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, സുഷിന്‍ ശ്യാം എന്നിവരാണ് വീഡിയോയില്‍ ഉള്ളത്.
സൂപ്പർ ഹിറ്റായി മാറിയ 'ഭീഷ്‌മപര്‍വ്വ'ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായ ബോഗയ്‌ന്‍വില്ല പ്രക്ഷകർ അറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഒക്ടോബർ 17നാണ് ചിത്രം തിയേറ്ററുകളിലെത്തുക.