ഇനിയൊരു മടക്കമില്ലെന്നറിയാം; വസന്ത്കുഞ്ജിലെ വീട്ടില്‍ നിന്നും സഖാവിനെ യാത്രയാക്കി സീമ ചിസ്തി

ഒരിക്കലും തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും സ്‌നേഹത്തോടെ ചിരിച്ചു കൊണ്ട് യാത്രയാക്കി
ഇനിയൊരു മടക്കമില്ലെന്നറിയാം; വസന്ത്കുഞ്ജിലെ വീട്ടില്‍ നിന്നും സഖാവിനെ യാത്രയാക്കി സീമ ചിസ്തി
Published on

സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എന്നതിനപ്പുറം പ്രണയാര്‍ദ്രനായ ഭര്‍ത്താവും സ്‌നേഹ നിധിയായ അച്ഛനുമൊക്കെയായിരുന്നു യെച്ചൂരി. അത്രമേല്‍ പ്രണയത്തോടെ അവസാനമായി വീട്ടിലേക്ക് വന്ന അദ്ദേഹത്തെ കുടുംബം സ്വീകരിച്ചു. ഒരിക്കലും തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും സ്‌നേഹത്തോടെ ചിരിച്ചു കൊണ്ട് യാത്രയാക്കി.

നിലാവ് പരന്നൊഴുകുന്ന പൂന്തോട്ടത്തിന് നടുവിലേക്കാണ് യെച്ചൂരിയെ ഭാര്യ സീമ ചിസ്തിയും വീട്ടുകാരും സ്വീകരിച്ചത്. അദ്ദേഹത്തിന്റെ മുഖത്ത് വിലങ്ങിയിരുന്ന നറുപുഞ്ചിരി പോലെ വെളിച്ചം മുറിയാകെ ഒഴുകി പരന്നിരുന്നു.


നിത്യവുമെന്നോണം ഒരുമിച്ചിരുന്ന് സംസാരിക്കുകയും വായിക്കുകയും ചെയ്തിരുന്ന സ്വീകരണ മുറിയില്‍ അവസാന ദിവസം രാത്രിയില്‍ കിടത്തി. രാത്രി വൈകി എല്ലാവരും പോയപ്പോള്‍ സീമ യെച്ചൂരിയോട് സംസാരിച്ചു കൊണ്ട് നിന്നു.

രാവിലെ പോകും മുന്‍പ് കൂട്ടുകാരിയും സഖാവുമൊക്കെയായ ബൃന്ദയും മകള്‍ അഖിലയും ചേര്‍ത്ത് ചുവപ്പ് ഷാള്‍ പുതപ്പിച്ച് കണ്ണട വെപ്പിച്ചപ്പോള്‍ എല്ലാം ശരിയല്ലെയെന്ന് മാറി നിന്ന് നോക്കി. ഉറ്റ സഖാക്കള്‍ വന്നപ്പോള്‍ കൂടെ യാത്രയാക്കി. ഇനി ഒരിക്കലും തന്റെ സഖാവ് തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com