നാഗാലാൻഡിലെ ദേശീയപാതയിൽ മണ്ണിടിച്ചിൽ; ആറ് മരണം

അപകടത്തിൽ ലെയിൻ ഡിവൈഡർ ഉൾപ്പെടെ റോഡിൻ്റെ വലിയൊരു ഭാഗം ഒലിച്ചു പോയതോടെ നാഗാലാൻഡ് തലസ്ഥാനമായ കൊഹിമയും വാണിജ്യ കേന്ദ്രമായ ദിമാപൂരും തമ്മിലുള്ള ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്.
നാഗാലാൻഡിലെ ദേശീയപാതയിൽ മണ്ണിടിച്ചിൽ; ആറ് മരണം
Published on


കനത്ത മഴയെതുടർന്ന് നാഗാലാൻഡിലെ ദേശീയപാത 29 ന് സമീപം ഫെരിമയിൽ വൻ മണ്ണിടിച്ചിൽ. ദുരന്തത്തിൽ ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്.

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു നാഗാലാൻഡിൽ മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ ലെയിൻ ഡിവൈഡർ ഉൾപ്പെടെ റോഡിൻ്റെ വലിയൊരു ഭാഗം ഒലിച്ചു പോയി. ഇതോടെ നാഗാലാൻഡ് തലസ്ഥാനമായ കൊഹിമയും വാണിജ്യ കേന്ദ്രമായ ദിമാപൂരും തമ്മിലുള്ള ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്.

ALSO READ: ഫ്രഞ്ച് പ്രധാനമന്ത്രിയായി മിഷേൽ ബാർണിയറെ നിയമിച്ച് മാക്രോൺ

അപകടത്തിന് പിന്നാലെ നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോയും ഉപമുഖ്യമന്ത്രി ടി.ആർ. സെലിയാങ്ങും ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദേശീയപാത 29 ഗതാഗത ക്ഷമമാക്കുന്നതിന് നാഷണൽ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷന് 24 മണിക്കൂർ സമയപരിധി നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു. നാഗാലാൻഡിലെ വിവിധ റോഡുകൾ മണ്ണിടിച്ചിൽ ഭീഷണി തുടരുന്നതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com