രാജസ്ഥാനിലെ ബുണ്ടിയിൽ കാറപകടം; ആറ് തീർത്ഥാടകർ മരിച്ചു; കൂട്ടിയിടിച്ച വാഹനം അന്വേഷിച്ച് പൊലീസ്

ജയ്പൂർ ദേശീയ പാതയിൽ ഹിന്ദോളിക്ക് സമീപം ഞായറാഴ്ച പുലർച്ചെ 4:30ഓടെയാണ് അപകടമുണ്ടായത്
രാജസ്ഥാനിലെ ബുണ്ടിയിൽ കാറപകടം; ആറ് തീർത്ഥാടകർ മരിച്ചു; കൂട്ടിയിടിച്ച വാഹനം അന്വേഷിച്ച് പൊലീസ്
Published on

രാജസ്ഥാനിലെ ബുണ്ടി ജില്ലയിൽ വാഹനാപകടത്തിൽ ആറ് തീർഥാടകർ മരിച്ചു. ജയ്പൂർ ദേശീയ പാതയിൽ ഹിന്ദോളിക്ക് സമീപം ഞായറാഴ്ച പുലർച്ചെ 4:30 ഓടെയാണ് അപകടമുണ്ടായത്. മാരുതി സുസുക്കി ഇക്കോ കാർ അജ്ഞാത വാഹനവുമായി ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തിന് കാരണമായ അജ്ഞാത വാഹനത്തിനായുള്ള അന്വേഷണത്തിലാണ് പൊലീസ്. 

ALSO READ: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് ബിജെപി; മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ന് ആരംഭിക്കും

ഉത്തർപ്രദേശിലെ ദേവാസ് പ്രദേശത്ത് താമസിക്കുന്ന തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. സിക്കാർ ജില്ലയിലെ ഖാതു ശ്യാം ക്ഷേത്രത്തിൽ പ്രാർഥനയ്ക്കായി പോവുകയായിരുന്നു ഇവർ. തീർഥാടകർ സഞ്ചരിച്ച ഇക്കോ കാറിൽ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഈ വാഹനം കണ്ടെത്തുന്നതിനായി ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് ബുണ്ടി അഡീഷണൽ പൊലീസ് സൂപ്രണ്ട് ഉമാ ശർമ്മ പറഞ്ഞു. ഒപ്പം മരിച്ച ആളുകളുടെ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com