
പത്തനംതിട്ട പെരുനാട് കൂനംകരയിൽ റബർ തോട്ടത്തിൽ അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂട ഭാഗങ്ങളാണ് കണ്ടെത്തിയത്. ഇവിടെ മരം മുറിക്കാനായി ഇന്നലെ വൈകുന്നേരം ആളുകളെത്തിയപ്പോള്‍ അവരിലൊരാളാണ് തലയോട്ടിയുടെ ഭാഗം കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇന്ന് രാവിലെ മറ്റ് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തിയത്.
കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേതാണെന്നാണ് പ്രാഥമിക നിഗമനം. പെരുനാട് പൊലീസ് സ്ഥലത്തെത്തി കേസിൽ അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘമെത്തിയതിന് ശേഷം അസ്ഥികൂടം ഡിഎന്‍എ പരിശോധനക്കായി കൊണ്ടുപോകും.