കൊല്ലത്ത് സ്യൂട്ട്കേസിനുള്ളിൽ ദ്രവിച്ചു തുടങ്ങിയ നിലയിൽ അസ്ഥികൂടം! പൊലീസ് പരിശോധന ആരംഭിച്ചു

പെട്ടിയിൽ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പ്രാഥമിക നിഗമനം
കൊല്ലത്ത് സ്യൂട്ട്കേസിനുള്ളിൽ ദ്രവിച്ചു തുടങ്ങിയ നിലയിൽ അസ്ഥികൂടം! പൊലീസ് പരിശോധന ആരംഭിച്ചു
Published on
Updated on


കൊല്ലം പള്ളിവളപ്പിൽ സൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. ശാരദമഠം സിഎസ്ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപമുള്ള പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ദ്രവിച്ചു തുടങ്ങിയ നിലയിലാണ് അസ്ഥികൂടം ഉണ്ടായത്.

സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പെട്ടിയിൽ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചത് ആകാനാണ് സാധ്യതയെന്ന് സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ ഐപിഎസ് പറഞ്ഞു.

News Malayalam 24x7
newsmalayalam.com