വയസ് എത്രയുണ്ട്? ഉറക്കവും അതിനനുസരിച്ച് വേണം; പുതിയ പഠനം പറയുന്നത്

നിങ്ങളുടെ പ്രായം 18 നും 60 നും ഇടയിലാണെങ്കില്‍ നിങ്ങള്‍ കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

നിങ്ങള്‍ക്ക് വയസ് എത്രയുണ്ട്? ഉറക്കവും അതിനനുസരിച്ച് ഉണ്ടോ? നമ്മുടെ പ്രായവും ലഭിക്കേണ്ട ഉറക്കവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. മുതിര്‍ന്ന മനുഷ്യന്‍ കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം എന്ന് നമുക്ക് അറിയാം, എന്നാല്‍, ഓരോ പ്രായപരിധിയില്‍ പെടുന്നവര്‍ക്കും അവരുടെ വയസ്സിനനുസരിച്ച് കൃത്യമായ മണിക്കൂര്‍ ഉറക്കം ആവശ്യമാണെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

അതായത്, നിങ്ങളുടെ പ്രായം 18 നും 60 നും ഇടയിലാണെങ്കില്‍ നിങ്ങള്‍ കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം. ഓരോ പ്രായവിഭാഗത്തില്‍ പെട്ടവര്‍ക്കും ഒരു ദിവസം എത്ര മണിക്കൂര്‍ ഉറക്കം വേണമെന്ന് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (C-DC) കൃത്യമായി പറയുന്നുണ്ട്.

നവജാത ശിശുക്കള്‍ (മൂന്ന് മാസം വരെ പ്രായമുള്ളവര്‍) - 14-17 മണിക്കൂര്‍

നാല് മാസം മുതല്‍ 12 മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ - 12-16 മണിക്കൂര്‍

1 -2 വയസ്സുള്ള കുഞ്ഞുങ്ങള്‍ - 11-14 മണിക്കൂര്‍

3 മുതല്‍ 5 വയസ്സുവരെയുള്ള കുട്ടികള്‍ - 10-13 മണിക്കൂര്‍

6 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ - 9-12 മണിക്കൂര്‍

13 മുതല്‍ 17 വയസ്സുവരെയുള്ള കൗമാരക്കാര്‍- 8-10 മണിക്കൂര്‍

18 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ - 7 മണിക്കൂറോ അതില്‍ കൂടുതലോ

61 നും 64 നും ഇടയില്‍ പ്രായമുള്ളവര്‍ - 7-9 മണിക്കൂര്‍

65 ന് മുകളില്‍ പ്രായമുള്ളവര്‍ - 7-8 മണിക്കൂര്‍



പ്രായവും ഉറക്കവും തമ്മില്‍ വലിയ ബന്ധമുണ്ടെങ്കിലും നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരവും എത്ര മണിക്കൂര്‍ ഉറക്കം ആവശ്യമുണ്ടെന്നതിനെ സ്വാധീനിക്കുന്നുണ്ട്. ഉറക്കക്കുറവും, ഇടയ്ക്കിടയ്ക്ക് ഉണരുന്നവരും ഗര്‍ഭിണികളും പ്രായമുള്ളവരുമെല്ലാം ആവശ്യത്തിന് ഉറങ്ങേണ്ടതാണ്.

കൃത്യമായ ഉറങ്ങിയാലുള്ള ഗുണങ്ങള്‍

പ്രതിരോധ ശേഷി വര്‍ധിപ്പിക്കും

കൃത്യമായ ഉറക്കം അമിതവണ്ണത്തെ ചെറുക്കും

സ്‌ട്രെസ് ഹോര്‍മോണിനെ ചെറുക്കും

രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോളിന്റെ അളവ്, ഹൃദയധമനികളുടെ പ്രവര്‍ത്തനം എന്നിവ കൃത്യമാകും

ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പക്ഷാഘാതം സാധ്യത കുറയ്ക്കും

ശ്രദ്ധ, ഓര്‍മശക്തി, പ്രശ്നപരിഹാര കഴിവുകള്‍ എന്നിവ മെച്ചപ്പെടുത്തുന്നു




Related Stories

No stories found.
News Malayalam 24x7
newsmalayalam.com