കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; പത്തനംതിട്ടയിൽ ഷർട്ട് ധരിച്ച് ക്ഷേത്ര ദർശനം നടത്തി എസ്എൻഡിപി യോഗം പ്രവർത്തകർ

എസ്എൻഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെയായിരുന്നു ദർശനം
കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; പത്തനംതിട്ടയിൽ ഷർട്ട് ധരിച്ച് ക്ഷേത്ര ദർശനം നടത്തി എസ്എൻഡിപി യോഗം പ്രവർത്തകർ
Published on


തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് ദർശനം നടത്തി എസ്എൻഡിപി യോഗം പ്രവർത്തകർ. പത്തനംതിട്ട പെരിനാട് കക്കാട്ട് കോയിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലാണ് ഷർട്ട് ധരിച്ചു ദർശനം നടത്തിയത്. എസ്എൻഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെയായിരുന്നു ദർശനം.


തൃശ്ശൂർ കൂടൽമാണിക്യം ക്ഷേത്രത്തിലെ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ദർശനം നടത്തിയത് എന്നാണ് പ്രവർത്തകർ പറയുന്നത്. എസ്എൻഡിപിയോട് ദേവസ്വം ബോർഡ് കാണിക്കുന്ന നിലപാട് ശരിയല്ല. 65% ഈഴവരാണെന്നും ഈ വിഭാഗക്കാർ ഇപ്പോഴും അവഗണന നേരിടുന്നുവെന്നും പ്രവർത്തകർ പറഞ്ഞു.

പെരിനാട് കക്കാട്ട്കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ആയിരുന്നു സംഭവം. ദർശനം നടത്തിയപ്പോൾ എതിർപ്പുകൾ ഉണ്ടായില്ലെന്ന് പ്രവർത്തകർ പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ച് കയറാൻ അനുവദിക്കണമെന്ന് എസ്എൻഡിപിയും ശിവഗിരി മഠവും നേരുത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ മറ്റുള്ള ശാഖകളെയും അറിയിച്ചുകൊണ്ട് പ്രതിഷേധം മുന്നോട്ടു കൊണ്ടുപോകാനാണ് പ്രവർത്തകരുടെ തീരുമാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com