അൻവറിനെ ബിജെപിയിലേക്ക് അടുപ്പിക്കില്ല, അതിന് ഇവിടെ പ്രസക്തിയുമില്ല: ശോഭ സുരേന്ദ്രൻ

ഒരു പൂരവും കലക്കിയിട്ടല്ല, ജനങ്ങളുടെവിശ്വാസം നേടിയാണ് സുരേഷ് ഗോപി ജയിച്ചതെന്ന് കെ. സുരേന്ദ്രൻ പ്രതികരിച്ചു
അൻവറിനെ ബിജെപിയിലേക്ക് അടുപ്പിക്കില്ല, അതിന് ഇവിടെ പ്രസക്തിയുമില്ല: ശോഭ സുരേന്ദ്രൻ
Published on

അൻവർ ചെറിയ മീൻ അല്ലെന്നും, അൻവറിൻ്റെ ആരോപണങ്ങളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തി സത്യം പുറത്ത് വരട്ടെയെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. അൻവറിനെതിരെ കേന്ദ്ര ഏജൻസികൾക്ക് താനും പാർട്ടിയും പരാതി നൽകിയിട്ടുണ്ടെന്നും അൻവറും മുഖ്യമന്ത്രിയും കുടുങ്ങുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. അൻവറിനെ ബിജെപിയിലേക്ക് അടുപ്പിക്കില്ലെന്നും അൻവർ ജയിലിൽ പോകുന്നതുവരെ പോരാട്ടം തുടരുമെന്നും ശോഭ സുരേന്ദ്രൻ അറിയിച്ചു.

കള്ളക്കടത്ത് സംഘത്തിൽ സ്വത്ത്‌ വിഭജന തർക്കത്തിൻ്റെ ബാക്കിയാണ് ഇപ്പോൾ കാണുന്നതെന്നും വെട്ടിപ്പും തട്ടിപ്പും നടത്തിയ അൻവറിൻ്റെ വാക്കുകൾക്ക് ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതാണോയെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. അതേസമയം ഒരു പൂരവും കലക്കിയിട്ടല്ല, ജനങ്ങളുടെ വിശ്വാസം നേടിയാണ് സുരേഷ് ഗോപി ജയിച്ചതെന്ന് കെ. സുരേന്ദ്രൻ പ്രതികരിച്ചു. സർക്കാരിന് അധികാരത്തിൽ തുടരാനുള്ള ധാർമിക അവകാശമില്ലെന്നും സർക്കാർ രാജിവെച്ചു ജനവിധി തേടണമെന്ന് കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.


വഖഫ് ബോർഡിൻ്റെ കാര്യത്തിൽ വലിയ ചർച്ചകൾ നടക്കുന്നു. മുനമ്പത്ത് ആയിരക്കണക്കിന് വിശ്വാസികൾ പ്രതിഷേധത്തിലാണ്. ഈ കാര്യത്തിൽ വി.ഡി. സതീശനെയും കെ. സുധാകരനെയും വെല്ലുവിളിക്കുന്നുവെന്നും പ്രതിപക്ഷം കയ്യേറ്റക്കാർക്ക് ഒപ്പമോ അതോ ക്രൈസ്തവ ന്യൂനപക്ഷത്തിനൊപ്പമോ എന്ന് വ്യക്തമാക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com