
ഇടക്കൊച്ചിയിൽ മധ്യ വയസ്കൻ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ മകൻ ലൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിർമാണ തൊഴിലാളിയായ പാലമുറ്റം സ്വദേശി ടി.ജി. ജോണിയെ (64) പുലർച്ചെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മകൻ്റെ മർദനത്തെ തുടർന്നാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിൽ ജോണിയുടെ വാരിയെല്ലുകൾ തകർന്നതായി കണ്ടെത്തിയിരുന്നു. നാട്ടുകാരും സംഭവത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു.