
തിരുവനന്തപുരത്ത് വൃദ്ധമാതാവിനെ മകൻ കൊലപ്പെടുത്തി. തേക്കട സ്വദേശിയായ ഓമന (85)യാണ് കൊല്ലപ്പെട്ടത്. മകൻ മണികണ്ഠനാണ് അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. പണം ചോദിച്ചിട്ട് അത് നൽകാത്തത്തിൽ പ്രകോപിതനായി ഓമനയെ മർദ്ദിക്കുകയായിരുന്നു. സംഭവമയത്ത് മദ്യലഹരിയിലായിരുന്നു മണികണ്ഠൻ. പ്രതിയെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിൽ എടുത്തു