ഹേമാകമ്മറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം വിപുലമാക്കി എസ്.ഐ.ടി; AMMA മുന്‍ ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി

കൊച്ചിയില്‍ സിനിമ താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിലെത്തി ഓരോരുത്തരെയും നേരിട്ട് സന്ദര്‍ശിച്ചാണ് മൊഴി എടുക്കുന്നത്.
ഹേമാകമ്മറ്റി റിപ്പോര്‍ട്ടില്‍  അന്വേഷണം വിപുലമാക്കി എസ്.ഐ.ടി; AMMA മുന്‍ ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി
Published on

ഹേമാകമ്മറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം വിപുലമാക്കി എസ്ഐടി. പ്രത്യേക അന്വേഷണ സംഘം ഇടവേള ബാബു അടക്കമുള്ള  AMMA മുന്‍ ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി. കൊച്ചിയില്‍ സിനിമ താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിലെത്തി ഓരോരുത്തരെയും നേരിട്ട് സന്ദര്‍ശിച്ചാണ് മൊഴി എടുക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ലൈംഗികാതിക്രമങ്ങള്‍ അന്വേഷിക്കുന്നതില്‍ എസ്ഐടിക്ക് ചെറുതല്ലാത്ത പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ട്. ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ മൊഴി നല്‍കിയവര്‍ പൊലീസിന് പരാതി നല്‍കാന്‍ വിസമ്മിച്ചതാണ് കാരണം. അതീവ ഗൗരവമുള്ള മൊഴി നൽകിയവരിൽ ചിലരെ പ്രത്യേക അന്വേഷണ സംഘം ബന്ധപ്പെട്ടപ്പോഴായിരുന്നു ഈ അവസ്ഥ. ഹേമ കമ്മിറ്റി അംഗങ്ങളുടെ മൊഴിയെടുക്കുന്നതിൽ ക്രൈംബ്രാഞ്ച് മേധാവി നിയമോപദേശം തേടിയിരുന്നു.

അതേസമയം, ബലാത്സംഗ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ നടന്‍ സിദ്ദീഖ് സുപ്രീംകോടതിയെ സമീപിച്ചേക്കും. സിദ്ദീഖിന്‍റെ മകന്‍ ഇത് സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനെതിരെ തടസഹർജിയുമായി അതിജീവിതയും സുപ്രീം കോടതിയെ സമീപിച്ചേക്കു. ഒളിവില്‍ കഴിയുന്ന സിദ്ദീഖിനെ അറസ്റ്റ് ചെയ്യാനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com