'താമസം താസമമായി'; പ്ലസ് ടു മലയാളം ചോദ്യപേപ്പറിൽ 14 അക്ഷരത്തെറ്റ്

പ്രയോഗങ്ങളിലും വ്യാകരണത്തിലും പിഴവുകൾ ഉണ്ടെന്നും പരാതി ഉയരുന്നുണ്ട്
'താമസം താസമമായി'; പ്ലസ് ടു മലയാളം ചോദ്യപേപ്പറിൽ 14 അക്ഷരത്തെറ്റ്
Published on

അക്ഷരത്തെറ്റുകൾ കൊണ്ട് നിറഞ്ഞ് ഹയർ സെക്കൻഡറി രണ്ടാം വർഷ മലയാളം ചോദ്യപേപ്പർ. 14 അക്ഷരത്തെറ്റുകളാണ് ചോദ്യപേപ്പറിൽ കണ്ടെത്തിയത്. പ്രയോഗങ്ങളിലും വ്യാകരണത്തിലും പിഴവുകൾ ഉണ്ടെന്നും പരാതി ഉയരുന്നു.

'താമസം' എന്നതിന് പകരം അച്ചടിച്ചത് 'താസമം' എന്നാണ്. 'കാതോർക്കും' എന്നതിന് പകരം 'കാരോർക്കും' എന്നും. ഒഎൻവിയുടെ ഒരു കവിതയിൽ മാത്രം മൂന്ന് അക്ഷരത്തെറ്റുകളാണുള്ളത്. ഇതുകൂടാതെ 'സച്ചിനെക്കുറിച്ച്' എന്നതിനു പകരം ചോദ്യപേപ്പറിൽ അച്ചടിച്ചു വന്നത് 'സച്ചിനെക്കറിച്ച്' എന്നാണ്. ഇത്തരത്തിൽ ചോദ്യങ്ങളിൽ അക്ഷരത്തെറ്റുകൾ കടന്നുകൂടിയത് കൂടാതെ പല ചോദ്യങ്ങളുടെയും വ്യാകരണവും പ്രയോ​ഗവും ശരിയായ വിധത്തിലല്ലെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

മാർച്ച് മൂന്നിനാണ് സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചത്. 4,44,693 വിദ്യാര്‍ഥികളാണ് പ്ലസ്ടു പരീക്ഷയെഴുതുന്നത്. മാർച്ച് 26നാണ് പരീക്ഷകൾ അവസാനിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com