
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ കുടുങ്ങി കിടക്കുന്നു. ഇന്നലെ രാത്രി 11 മണിക്ക് പുറപ്പെടേണ്ട വിമാനം ഇതുവരെയും പുറപ്പെടാതായതോടെയാണ് യാത്രക്കാർ ദുരിതത്തിലായത്. 250 ഓളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.
താമസ സൗകര്യം ഉൾപ്പെടെ നൽകിയില്ലെന്നും പരാതിയുണ്ട്. ദുബൈയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനമാണ് വൈകുന്നത്. സാങ്കേതിക തകരാർ മൂലമാണ് വിമാനം വൈകുന്നതെന്നാണ് വിശദീകരണം.