
തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ രണ്ട് ബസുകൾക്കിടയിൽ ഞെരുങ്ങി യുവാവ് മരിച്ചു. കേരളാ ബാങ്കിലെ ജീവനക്കാരനായ കൊല്ലം സ്വദേശി ഉല്ലാസാണ് (42) മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിനും പ്രെെവറ്റ് ബസിനും ഇടയിൽ കുടുങ്ങിയായിരുന്നു അപകടം. മരിച്ച ഉല്ലാസിൻ്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രൈവറ്റ് ബസിൻ്റെയും കെഎസ്ആർടിസി ബസിൻ്റെയും ഡ്രൈവർമാരെ പൊലീസ് അറസ്റ്റ് ചെയ്തു.
UPDATING...