നല്ല ഡാന്‍സര്‍ എന്നല്ല; നല്ല അഭിനേത്രി എന്ന് അറിയപ്പെടാനാണ് ആഗ്രഹമെന്ന് ശ്രീലീല

രാജ്യത്തുടനീളം ശ്രീലീലയുടെ ഡാന്‍സിന് വലിയ ആരാധകരുണ്ട്
നല്ല ഡാന്‍സര്‍ എന്നല്ല; നല്ല അഭിനേത്രി എന്ന് അറിയപ്പെടാനാണ് ആഗ്രഹമെന്ന് ശ്രീലീല
Published on


ശ്രീലീല തന്റെ ഡാന്‍സ് കൊണ്ടാണ് പ്രേക്ഷക ഹൃദയം കീഴടക്കിയത്. ഇപ്പോള്‍ അവര്‍ പ്രേക്ഷകര്‍ തന്നെ നോക്കി കാണുന്ന രീതി മാറ്റാനുള്ള ശ്രമത്തിലാണ്. അടുത്തിടെ ഹൈദരബാദില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ശ്രീലീല ഒരു മികച്ച ഡാന്‍സര്‍ എന്നതിന് അപ്പുറത്തേക്ക് ഒരു മികച്ച അഭിനേത്രി എന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് തുറന്ന് പറഞ്ഞു.

റോബിന്‍ഹുഡ് എന്ന സിനിമയുടെ വാര്‍ത്താ സമ്മേളനത്തില്‍ അവതാരിക ശ്രീലലയോട്, ലീല എന്നാല്‍ പാട്ട്, പാട്ട് എന്നാല്‍ ഡാന്‍സ്, ഡാന്‍സ് എന്നാല്‍ ലീല എന്ന് പറഞ്ഞിരുന്നു. അതിന് മറുപടിയായി അവള്‍ പറഞ്ഞത്, 'അതുകൊണ്ടാണ് ഈ സിനിമയില്‍ ഞാന്‍ ലീല എന്നാല്‍ ഡയലോഗ്, ഡയലോഗ് എന്നാല്‍ പെര്‍ഫോമന്‍സ്, പെര്‍ഫോമന്‍സ് എന്നാല്‍ ലീല എന്നാക്കാന്‍ ശ്രമിച്ചിട്ടുണ്ട്', എന്ന് പറഞ്ഞു. അവരുടെ കോ സ്റ്റാര്‍ ആയ നിതിന്‍, ലീല എന്നാല്‍ സെറ്റ്പ്പല്ല, ഡാന്‍സ് ആണ് എന്ന കമന്റ് പറയുകയും ചെയ്തു.

രാജ്യത്തുടനീളം ശ്രീലീലയുടെ ഡാന്‍സിന് വലിയ ആരാധകരുണ്ട്. ധമാക്ക എന്ന ചിത്രത്തിലെ പള്‍സര്‍ ബൈക്ക്, ഗുണ്ടൂര്‍ കാരത്തിലെ കുര്‍ച്ചി മാഡ്ത്തപെട്ടി, പുഷ്പ 2ലെ കിസ്സിക് എന്നീ ഡാന്‍സ് നമ്പറുകളാണ് ഏറ്റവും അധികം ശ്രദ്ധേയമായത്. എന്തായാലും അവര്‍ തനിക്ക് നേരെയുള്ള സ്റ്റീരിയോടൈപ്പുകളെ മറികടക്കാനുള്ള ശ്രമത്തിലാണ്.

റോബിന്‍ഹുഡ് എന്ന ചിത്രം അവരുടെ ഇമേജ് തന്നെ മാറ്റി മറയ്ക്കുമെന്ന് ശ്രീലീല ആത്മവിശ്വാസത്തോടെ പറഞ്ഞു. സിനിമയില്‍ ആദ്യം രശ്മിക മന്ദാനയായിരുന്നു നായികയാവേണ്ടിയിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം രശ്മിക പിന്‍മാറുകയായിരുന്നു. സംശയമൊന്നും തന്നെയില്ലാതെ കഥാപാത്രം ചെയ്യാന്‍ തയ്യാറായ ശ്രീലീലയെ സംവിധായകന്‍ വെങ്കി കുടുമൂല പ്രശംസിച്ചു.

മൈത്രി മൂവീസ് നിര്‍മിച്ച റോബിന്‍ഹുഡ് മാര്‍ച്ച് 28നാണ് തിയേറ്ററിലെത്തുന്നത്. അതേസമയം ശ്രീലീല തന്റെ ആദ്യ ബോളിവുഡ് ചിത്രം ചെയ്യാനൊരുങ്ങുകയാണ്. കാര്‍ത്തിക് ആര്യനാണ് ചിത്രത്തിലെ നായകന്‍. 2025 ദീപാവലി റിലീസായി ചിത്രം തിയേറ്ററിലെത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com