ബിജെപിയിലെത്താൻ കാരണം മോദി പ്രഭാവമെന്ന് ശ്രീലേഖ ഐപിഎസ്: ആർഎസ്എസിനും ബിജെപിക്കും ഉള്ള അയിത്തം കേരളത്തിൽ അവസാനിച്ചുവെന്ന് കെ.സുരേന്ദ്രൻ

ജനസേവനമാണ് ലക്ഷ്യമെന്നും ശ്രീലേഖ ഐപിഎസ് വ്യക്തമാക്കി
ബിജെപിയിലെത്താൻ കാരണം മോദി പ്രഭാവമെന്ന് ശ്രീലേഖ ഐപിഎസ്: ആർഎസ്എസിനും ബിജെപിക്കും ഉള്ള അയിത്തം കേരളത്തിൽ അവസാനിച്ചുവെന്ന് കെ.സുരേന്ദ്രൻ
Published on

നരേന്ദ്ര മോദി പ്രഭാവമാണ് ബിജെപിയിലേക്ക് എത്താൻ കാരണമെന്ന് ബിജെപി അംഗത്വം സ്വീകരിച്ച മുൻ ഡിജിപി ആർ ശ്രീലേഖ ഐപിഎസ്. ബിജെപി ആദർശങ്ങളെ വിശ്വാസമാണ്. മനസുകൊണ്ട് ഈ പാർട്ടിക്കൊപ്പമാണ്. ഞാൻ ബിജെപിയോടൊപ്പം നിൽക്കുന്നു എന്നത് വലിയൊരു സന്ദേശമാണ് നൽകുന്നത്. ജനസേവനമാണ് ലക്ഷ്യമെന്നും ശ്രീലേഖ ഐപിഎസ് വ്യക്തമാക്കി.

നവരാത്രി കാലത്ത് ഒരു ധീരവനിതക്ക് അംഗത്വം നൽകാൻ സാധിച്ചത് അഭിമാനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അറിയിച്ചു. ശ്രീലേഖ ഐപിഎസ് മലയാളികൾക്ക് സുപരിചിതയായ ഉദ്യോഗസ്ഥയാണ്. പൊലീസിൽ ഒരുപാട് പരിഷ്കരണം നടത്തിയ ധീരവനിതയാണ്. മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെ വിപ്ലവകരമായ തീരുമാനമാണ് എടുത്തിരിക്കുന്നത്. ആർഎസ്എസിനും ബിജെപിക്കും ഉള്ള അയിത്തം ഇതോടെ കേരളത്തിൽ അവസാനിച്ചുവന്നും കെ.സുരേന്ദ്രൻ പറഞ്ഞു. അവരുടെ അനുഭവ സമ്പത്ത് ബിജെപിക്കും നാടിനും മുതൽക്കൂട്ടാണ്. മതിൽക്കെട്ടുകൾ പൊളിച്ച് എല്ലാവർക്കും വേണ്ടിയുള്ള പാർട്ടി ആണ് എന്ന് ഞങ്ങൾ തെളിയിച്ചു. കേരളം ബിജെപിക്ക് ബാലികേറാമല അല്ലെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com