ദുരന്തമായി മാറിയ ആർസിബി വിജയാഘോഷം: 11 മരണം, പലരുടെയും നില ഗുരുതരം

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ആർസിബി താരങ്ങളെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും.
A large crowd gathered outside the Chinnaswamy Stadium in Bengaluru
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തടിച്ചു കൂടിയ ജനക്കൂട്ടംSource: X/ Roushan Singh

പൊലീസ് മുന്നറിയിപ്പ് അവഗണിച്ചു!

Chinnaswamy Stampede Live: ഐപിഎല്‍ ചാംപ്യന്മാരായ ആര്‍സിബിയുടെ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച. പൊലീസ് മുന്നറിയിപ്പ് അവഗണിച്ചാണ് പരിപാടി നടത്തിയത്. പൊലീസ് ആദ്യം അനുമതി നിഷേധിച്ചത് ഗൗനിക്കാതെയാണ് വിക്ടറി പരേഡിന് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ദുരന്തത്തിനിടയിലും ആഘോഷം...

Chinnaswamy Stampede Live: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരങ്ങള്‍ ചിന്നസ്വാമി ഗ്രൗണ്ടിലേക്ക് പ്രവേശിച്ചു. കളിക്കാർ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നു. വിരാട് കോഹ്‌ലി, ജിതേഷ് ശർമ്മ, രജത് പട്ടീദാർ തുടങ്ങിയ താരങ്ങളും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഗ്രൗണ്ടില്‍.

വിരാട് കോഹ്‌ലി ചിന്നസ്വാമിയിലെ ആരാധകരോട് സംസാരിക്കുന്നു...

ആരാധകരെ നിയന്ത്രിക്കാന്‍ ലാത്തി വീശി പൊലീസ്

Chinnaswamy Stampede Live: ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ബലം പ്രയോഗിച്ച് കർണാടക പൊലീസ്.

അകത്തേക്കും പുറത്തേക്കും പോകാനാകാതെ ആരാധകർ!

Chinnaswamy Stampede Live: സ്റ്റേഡിയത്തില്‍ സീറ്റുകള്‍ നിറഞ്ഞതിനാല്‍ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ പലർക്കും അകത്തേക്ക് പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍, പുറത്ത് തിക്കും തിരക്കും ആയതിനാല്‍ ഇവരെ സ്റ്റേഡിയത്തിന് വെളിയിലേക്ക് ഇറങ്ങാനും അധികൃതർ അനുവദിക്കാത്ത സാഹചര്യമാണ് നിലവില്‍.

വിജയ 'ആഘോഷം' മാത്രം; മരിച്ചവരെപ്പറ്റി പരാമർശിക്കാതെ താരങ്ങള്‍

Chinnaswamy Stampede Live: വിജയാഘോഷത്തില്‍, തിക്കിലും തിരക്കിലും പെട്ട് മരിച്ചവരെപ്പറ്റി പരാമർശിക്കാതെ ആർസിബി താരങ്ങള്‍. പുറത്തെ സംഭവവികാസങ്ങള്‍ താരങ്ങള്‍ അറിഞ്ഞില്ലേ?

മാപ്പ് ചോദിച്ച് ഡി.കെ. ശിവകുമാർ

Chinnaswamy Stampede Live: ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തതിൽ ക്ഷമ ചോദിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

Bengaluru Stampede death toll rises
ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണം 11 ആയതായി സൂചന Source: News Malayalam 24*7

''അപകടത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്''

Chinnaswamy Stampede Live: അപകടത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയാണെന്നും രാജീവ് ശുക്ല പറഞ്ഞു.

"മൂന്ന് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു"

Chinnaswamy Stampede Live: പൊലീസ് മുന്നറിയിപ്പുണ്ടായിട്ടും മെട്രോ സ്‌റ്റേഷനുകളില്‍ എത്തിയത് വന്‍ ജനക്കൂട്ടം. ദുരന്തത്തെ തുടര്‍ന്ന് മൂന്ന് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു. പരിക്കേറ്റവരെ വൈദേഹി, ബോവ്‌റിങ്, വിക്ടോറിയ, മണിപ്പാല്‍ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. പലരുടെയും നില ഗുരുതരമായി തുടരുന്നു.

"പരിപാടി പത്ത് മിനുട്ട് കൊണ്ട് അവസാനിപ്പിച്ചു"

Chinnaswamy Stampede Live: ദുരന്തമുണ്ടായ സാഹചര്യത്തില്‍ പരിപാടിയുടെ സമയം കുറച്ചുവെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. പത്ത് മിനുട്ടാക്കി പരിപാടി ചുരുക്കി. എല്ലാം ശരിയാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ലക്ഷണക്കണക്കിനാളുകളാണ് അവിടേക്ക് എത്തിയത് എന്നും ഡികെ ശിവകുമാര്‍ പ്രതികരിച്ചു.

ഇത്രയും വലിയ ജനക്കൂട്ടത്തെ പ്രതീക്ഷിച്ചില്ല!

Chinnaswamy Stampede Live: ബെംഗളൂരുവില്‍ ആര്‍സിബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വാര്‍ത്തയറിഞ്ഞ് ഞെട്ടിപ്പോയി. ഇത്രയും വലിയ ജനക്കൂട്ടത്തെ പ്രതീക്ഷിച്ചില്ലെന്നും സിദ്ധരാമയ്യ.

അപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച് സിദ്ധരാമയ്യ

Chinnaswamy Stampede Live: ബോവ്‌റിങ്, വൈദേഹി ആശുപത്രികളില്‍ ചെന്ന് അപകടത്തില്‍ പരിക്കേറ്റവരെയും മരിച്ചവരുടെ ബന്ധുക്കളെയും സന്ദര്‍ശിച്ച് സിദ്ധരാമയ്യ. മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ചതായും സിദ്ധരാമയ്യ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അറിയിച്ചു.

വിജയാഘോഷം ജീവന്‍ പണയംവെച്ചുകൊണ്ടാകരുത് 

വിജയാഘോഷം ജീവന്‍ പണയം വെച്ചുകൊണ്ട് ആകരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളും സുരക്ഷാ നടപടികള്‍ അവലോകനം ചെയ്യണമെന്നും ഖാര്‍ഗെ പറഞ്ഞു.

News Malayalam 24x7
newsmalayalam.com