യുജിസി കരടിനെതിരെ സർക്കാർ ചിലവിൽ നടത്തിയ കൺവെൻഷൻ ഭരണഘടനാ വിരുദ്ധം; പി.കെ. കൃഷ്ണദാസ്

സമ്മേളനത്തിൽ ഗവർണർമാരെ വിമർശിച്ചതും ഭരണഘടനാ വിരുദ്ധം
യുജിസി കരടിനെതിരെ സർക്കാർ ചിലവിൽ നടത്തിയ കൺവെൻഷൻ ഭരണഘടനാ വിരുദ്ധം; പി.കെ. കൃഷ്ണദാസ്
Published on


യുജിസി റെഗുലേഷനെതിരായ ഉന്നത വിദ്യാഭ്യാസ കൺവെൻഷനെതിരെ മുതിർന്ന ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. യുജിസി കരടിനെതിരെ സർക്കാർ ചിലവിൽ നടത്തിയ സമ്മേളനം ഭരണഘടനാ വിരുദ്ധമാണ്. സമ്മേളനത്തിൽ ഗവർണർമാരെ വിമർശിച്ചതും ഭരണഘടനാ വിരുദ്ധം. നടന്നത് ഇന്ത്യ മുന്നണിയിലെ കക്ഷികളുടെ സമ്മേളനമാണ്. അതിനായി സർക്കാർ ഫണ്ട് ഉപയോഗിച്ചുവെന്നും കൃഷ്ണദാസ് പറഞ്ഞു.

സമ്മേളനത്തിൽ എല്ലാവരും പ്രസംഗിച്ചത് കേന്ദ്ര സർക്കാരിനെതിരെയാണ്. ചിലവായ തുക സിപിഎം, കോണ്ഗ്രസ് നേതൃത്വം വഹിക്കണമെന്നും പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. തലശ്ശേരി മണോലിക്കാവിൽ പൊലീസുകാരെ പൂട്ടിയിട്ട് സിപിഎം പ്രവർത്തകർ പ്രതിയെ മോചിപ്പിച്ച സംഭവത്തിലും പി.കെ. കൃഷ്ണദാസ് പ്രതികരിച്ചു. കേരളത്തിൽ പൊലീസിന് പോലും രക്ഷയില്ല. ആഭ്യന്തര വകുപ്പ് പൂർണമായും പരാജയപ്പെട്ടതിന്റെ തെളിവാണിതെന്നും പി.കെ. കൃഷ്ണദാസ്

ഫെബ്രുവരി 20നാണ് പ്രതിപക്ഷ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരെ അടക്കം ഉൾപ്പെടുത്തി യുജിസിക്കെതിരായ നാഷണൽ കൺവെൻഷൻ നടത്തിയത്. ചാൻസലർ‌ക്ക് കൂടുതൽ അധികാരം നല്‍കുന്നതാണ് യുജിസി പുറത്തിറക്കിയ പുതിയ നിയമത്തിന്റെ കരട് വിജ്ഞാപനം. പുതിയ നിയമ പ്രകാരം, വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അധ്യക്ഷനെ നിയമിക്കുന്നതിനുള്ള അധികാരം ചാന്‍സല‍ർക്കായിരിക്കും. കേന്ദ്ര-സംസ്ഥാന സർവകലാശാലകൾക്ക് പുതിയ നിയമം ബാധകമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com