കാട്ടാക്കട കെഎസ്ആർടിസി ബസ്സ്റ്റാൻ്റിൽ കൂട്ടത്തല്ല്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ അടിപിടിയുണ്ടായത്
കാട്ടാക്കട കെഎസ്ആർടിസി ബസ്സ്റ്റാൻ്റിൽ കൂട്ടത്തല്ല്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Published on

തിരുവനന്തപുരം കാട്ടാക്കട കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ വിദ്യാർഥികളുടെ കൂട്ടത്തല്ല്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ബസ് കാത്തുനിൽക്കുമ്പോൾ യൂണിഫോമിട്ട വിദ്യാർഥികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ അടിപിടിയുണ്ടായത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബസ് കാത്തു നിൽക്കവേയാണ് കൂട്ടതല്ല്. പലരും ഭയന്ന് ഓടിമാറുന്നതായും ദൃശ്യങ്ങളിൽ കാണാം. യൂണിഫോം ധരിച്ച വിദ്യാർഥികളേയും വീഡോയിയിൽ വ്യക്തമായി കാണുന്നുണ്ട്. കോളേജുകളിലെയും സ്കൂളുകളിലെയും ചെറിയ പ്രശ്ങ്ങളാണ് പലപ്പോഴും സംഘർഷത്തിൽ കലാശിക്കുന്നത്. കാട്ടാക്കട ബസ് സ്റ്റാൻഡിലും വാണിജ്യ സമുച്ഛയത്തിലും ഇത്തരം സംഭവങ്ങൾ പതിവാകുന്നതായാണ് പരാതി. യാത്രക്കാരും കടയുടമകളും പല തവണ പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com