
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ തെരുവുനായ ആക്രമണത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കളക്ടർ, കോർപറേഷൻ സെക്രട്ടറി, കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാനേജർ എന്നിവർ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് കമ്മീഷന്‍റെ നിർദേശം. കോർപറേഷൻ സെക്രട്ടറിയും റെയിൽവേ സ്റ്റേഷൻ മാനേജറും സിറ്റിങ്ങിൽ നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ അറിയിച്ചു.
അതേസമയം, ആക്രമണം നടത്തിയ നായക്ക് പേവിഷബാധയുണ്ടെന്നാണ് സംശയം. തുടർന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്തെ നായകളെ നിരീക്ഷിക്കാന്‍ ഡിഎംഒ നിർദേശം നൽകി.
മറ്റ് തെരുവുനായകളെ കടിച്ചോ എന്നുൾപ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും.
Also Read: പെരിന്തൽമണ്ണ സ്വർണക്കവർച്ച: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ഡ്രൈവറായിരുന്ന അർജുൻ അറസ്റ്റിൽ
റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‍ഫോമിലും ടിക്കറ്റ് കൗണ്ടറിന് സമീപവുമുണ്ടായ നായയുടെ ആക്രമണമണത്തില്‍ 15 പേർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ 12 പേരെ കണ്ണൂർ ജില്ലാ ആശുപത്രിയിലും മൂന്ന് പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.