
ആലപ്പുഴ വള്ളികുന്നത്ത് ആറുപേരെ കടിച്ച തെരുവുനായ ചത്തു. തിരുവല്ലയിലെ ലാബിൽ നടത്തിയ പരിശോധനയിലാൽ നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഡോഗ് സ്കോഡ് പിടികൂടിയ നായ നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞ ദിവസമാണ് നായ ആലപ്പുഴയിൽ ആറുപേരെ കടിച്ചത്. പരിക്കേറ്റവരിൽ രണ്ടു പേരുടെ മുഖം നായ കടിച്ചു കീറി.ബന്ധുവായ കുട്ടിയെ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് വീട്ടമ്മയ്ക്ക് കടിയേറ്റത്. നിലവിളി കേട്ട് ഓടിയെത്തിയവരേയും നായ ആക്രമിക്കുകയായിരുന്നു.
നിരവധി വളർത്തുമൃഗങ്ങൾക്കും തെരുവ് നായകൾക്കും ഇതേ പട്ടിയുടെ കടിയേറ്റിട്ടുണ്ട്. പട്ടിക്ക് പേ ഉള്ളതായി നേരത്തേ തന്നെ സംശയിച്ചിരുന്നു.