
പാലക്കാട് പട്ടാമ്പിയിൽ ടാങ്കറിന് പിന്നിൽ ബൈക്കിടിച്ച് വിദ്യാർഥിനി മരിച്ചു. പെരിന്തൽമണ്ണ ഏലംകുളം സ്വദേശി ഫാത്തിമ അൻസിയയാണ് മരിച്ചത്. പെരിന്തൽമണ്ണയിൽ നിന്നും പട്ടാമ്പി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. പുലാമന്തോളിന് സമീപം വള്ളൂർ രണ്ടാംമൈൽസിലാണ് അപകടം.
ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് ഷമീർ പരിക്കുകളില്ലാതെ രക്ഷപെട്ടു. അപകടത്തിൽ ഫാത്തിമ റോഡിലേക്ക് തെറിച്ച് വീണതിനെ തുടർന്ന് തലയിടിച്ചാണ് മരിച്ചത്. പെരിന്തൽമണ്ണയിൽ ഫാർമസി ഡിപ്ലോമ വിദ്യാർഥിനിയാണ് ഫാത്തിമ അൻസിയ.
അതേസമയം, ആലപ്പുഴ അരൂർ - തുറവൂർ ഉയരപ്പാത മേഖലയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. തുറവൂർ എൻസിസി കവലയ്ക്ക് സമീപം ആയിരുന്നു അപകടം. ലോറി ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. കുത്തിയതോട് സ്വദേശി സുനിൽ കുമാർ ആണ് മരിച്ചത്.