
തൃശൂരിൽ വിദ്യാർഥി കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂർ കാടുകുറ്റിയിലാണ് സംഭവം. കാടുകുറ്റി ചേറ്റുപുഴ സ്വദേശി ഡിസിൽവയുടെ മകൻ ആഗ്നനൽ (19) ആണ് രണ്ട് കൈയും, കഴുത്തും അറുത്ത് ആത്മഹത്യക്ക് ശ്രമിച്ചത്. ബിടെക് വിദ്യാർഥിയാണ് ആഗ്നനൽ.
ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം. മുകളിലെ മുറിയിലേക്ക് പോയ ആഗ്നനലിനെ ഏറെ നേരമായും കാണതായതോടെ വീട്ടുകാർ അന്വേഷിച്ചെത്തിപ്പോഴാണ് അവശനിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)