തൃശൂരിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച എസ്ഐ പോക്സോ കേസില്‍ പിടിയില്‍

രണ്ടു വർഷം മുമ്പ് ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറിൽ വച്ചാണ് വിദ്യാർഥി പീഡിപ്പിക്കപ്പെട്ടത്
തൃശൂരിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച  എസ്ഐ പോക്സോ കേസില്‍ പിടിയില്‍
Published on
Updated on

തൃശൂരിൽ പോക്സോ കേസിൽ എസ്ഐ കസ്റ്റഡിയിൽ. സ്റ്റുഡൻ്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. ഗ്രേഡ് എസ്ഐ ചന്ദ്രശേഖരൻ (50) ആണ് കസ്റ്റഡിയിലുള്ളത്.


രണ്ടു വർഷം മുമ്പ് ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറിൽ വെച്ചാണ് വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ടത്. പീഡിപ്പിക്കപ്പെട്ടുവെന്ന് വിദ്യാർഥിനി കൗൺസിലിങിൽ വെളിപ്പെടുത്തിയതിന തുടർന്നാണ് നടപടി. സംഭവത്തിൽ തൃശൂർ റൂറൽ വനിതാ പൊലീസ് കേസെടുത്തിരുന്നു. ചന്ദ്രശേഖരന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

News Malayalam 24x7
newsmalayalam.com