ക്യാംപസിനുള്ളിൽ വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി; സംഭവം ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റിയിൽ

ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കുറ്റിക്കാട്ടില്‍ വച്ച് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് വിദ്യാർഥിനി മൊഴി നൽകിയിട്ടുണ്ട്
ക്യാംപസിനുള്ളിൽ വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി; സംഭവം ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റിയിൽ
Published on

ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റി ക്യാംപസിൽ വച്ച് വിദ്യാർഥിനി ബലാത്സംഗത്തിനിരയായതായി പരാതി. ഇന്നലെ രാത്രി ക്യാമ്പസിനുള്ളിൽ വച്ച് രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ ബലാത്സം​ഗ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ക്രിസ്‌മസിനോടനുബന്ധിച്ച കുർബാന കഴിഞ്ഞ് പള്ളിയിൽ നിന്നും ആൺസുഹൃത്തിനൊപ്പം നടന്നു പോകവേ, അജ്ഞാതരായ രണ്ടുപേർ ചേർന്ന് ഇവരെ തടയുകയും സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷം കുറ്റിക്കാട്ടില്‍ വച്ച് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് വിദ്യാർഥിനി മൊഴി നൽകിയിട്ടുണ്ട്.

പ്രതികളെ പിടികൂടാൻ നാല് പ്രത്യേക സംഘത്തെ നിയോഗിച്ച് ചെന്നൈ പൊലീസ് അറിയിച്ചു. സിസിടിവി തകർത്തത് അന്വേഷണത്തിന് വെല്ലുവിളിയാണ്. സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ആവശ്യപ്പെട്ടു. "ഡിഎംകെ സർക്കാരിൻ്റെ കീഴിൽ ഇവിടം നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വിളനിലമായും, കുറ്റവാളികളുടെ സങ്കേതമായും മാറി. പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കാൻ ഭരണ ഭരണകൂടം പൊലീസിനെ ഉപയോഗിക്കുന്നതിനാൽ, സംസ്ഥാനത്തെ സ്ത്രീകൾസുരക്ഷിതരല്ല", അണ്ണാമലൈ എക്സ് പോസ്റ്റിൽ കുറിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com