

ബംഗളൂരുവിലെ കോളേജിൽ സ്ത്രീകളുടെ ശുചിമുറിയിൽ നിന്ന് ദൃശ്യങ്ങൾ പകർത്തിയ എഞ്ചിനീയറിംഗ് വിദ്യാർഥി അറസ്റ്റിൽ. കുമ്പളഗോഡിലെ എസിഎസ് കോളേജ് ഓഫ് എൻജിനീയറിങ് ഏഴാം സെമസ്റ്റർ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ 21 കാരനാണ് അറസ്റ്റിലായത്. വിദ്യാർഥികളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
READ MORE: "പണിയെടുക്കാത്തവർക്ക് കൂലിയില്ല, പിരിച്ചുവിടും,"; പ്രതിഷേധിക്കുന്ന തൊഴിലാളികൾക്ക് സാംസങ്ങിൻ്റെ ഭീഷണി സന്ദേശം
പ്രശ്‌നം വഷളാക്കിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാർ പറഞ്ഞു. ദൃശ്യങ്ങൾ പകർത്തിയ ശേഷം പ്രതി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു. എട്ടോളം വീഡിയോ മൊബൈലിൽ പകർത്തിയെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
READ MORE: ബാഗ് നഷ്ടപ്പെട്ടപ്പോൾ ശാന്തനായി നിന്നു; മോദിയുടെ 1997ലെ യുഎസ് യാത്രയുടെ ഓർമ പുതുക്കി എൻആർഐ
വാർത്ത പുറത്തുവന്നതോടെ കോളേജിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. കഴിഞ്ഞമാസം കൃഷ്ണ ജില്ലയിലെ എസ്ആർ ഗുഡ്‌വല്ലേരു എഞ്ചിനീയറിംഗ് കോളേജിലെ വനിതാ ടോയ്‌ലറ്റിൽ ചില വിദ്യാർഥികൾ ഒളിക്യാമറ കണ്ടെത്തിയെന്നാരോപിച്ച് ആന്ധ്രപ്രദേശിൽ വൻ പ്രതിഷേധമുയർന്നിരുന്നു. എന്നാൽ അന്വേഷണത്തിൽ ഒളിക്യാമറകളൊന്നും കണ്ടെത്തിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.