
മൂവാറ്റുപുഴ നിർമ്മല കോളേജിലെ 25 വിദ്യാർഥികൾക്ക് കടന്നൽ കുത്തേറ്റു. കോളേജ് ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുകയായിരുന്ന സ്പോർട്സ് ഹോസ്റ്റലിലെ വിദ്യാർഥികൾക്കാണ് കടന്നൽ കുത്തേറ്റത്. വൈകിട്ട് 5 മണിയോടെ ആയിരുന്നു സംഭവം. ഇവരെ മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോച്ച് ഉൾപ്പെടെയുള്ള 25 പേർക്കാണ് ആണ് പരിക്കേറ്റത്. ആശുപത്രിയിൽ ഉള്ള എല്ലാവരും നിരീക്ഷണത്തിലാണ്. ആരുടേയും നില ഗുരുതരമല്ലെന്ന് ഡോക്ടർ അറിയിച്ചു. എന്നാൽ നാല് വിദ്യാർഥികൾ അത്യാഹിത വിഭാഗത്തിലാണ്.