സന്തോഷമുള്ള മുഖങ്ങളാണ് എനിക്ക് വിജയം: രശ്മിക മന്ദാന

വിക്കി കൗശല്‍ നായകനായ ഛാവയിലാണ് രശ്മിക അവസാനമായി അഭിനയിച്ചത്
സന്തോഷമുള്ള മുഖങ്ങളാണ് എനിക്ക് വിജയം: രശ്മിക മന്ദാന
Published on


ഇന്ത്യന്‍ സിനിമയിലെ പ്രമുഖ പാന്‍ ഇന്ത്യന്‍ താരമാണ് രശ്മിക മന്ദാന. പുശ്പ 2, അനിമല്‍, ഛാവ എന്നീ ചിത്രങ്ങളിലൂടെ തുടര്‍ച്ചയായി ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച താരം കൂടിയാണ് രശ്മിക. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ കരിയറില്‍ കാര്യമായ വിജയം നേടാന്‍ രശ്മികയ്ക്ക് സാധിച്ചു. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ രശ്മിക തന്നെ സംബന്ധിച്ച് വിജയമെന്താണെന്ന് വ്യക്തമാക്കി.

'വിജയമെന്നാല്‍ എനിക്ക് സന്തോഷമുള്ള മുഖങ്ങളാണ്. ആരാധകര്‍ വന്ന് ഇത് നിങ്ങളുടെ മികച്ച പ്രകടനമാണ് എന്ന് പറയുന്നതാണ് എന്നെ സംബന്ധിച്ച് വിജയം. പിന്നെ നമ്മുടെ ചിലവുകള്‍ മുടക്ക് കൂടാതെ നടത്താന്‍ സാധിക്കുന്നതും വിജയമാണ്. ഇതെല്ലാം പല ഘട്ടങ്ങളിലായുള്ള വിജയമാണ്. പക്ഷെ ഇതെല്ലാം എന്നെ സംബന്ധിച്ച് വിജയമാണ്', രശ്മിക മന്ദാന പറഞ്ഞു.

വിക്കി കൗശല്‍ നായകനായ ഛാവയിലാണ് രശ്മിക അവസാനമായി അഭിനയിച്ചത്. ഛാവ ആഗോളതലത്തില്‍ 515 കോടി നേടിയിരുന്നു. ലക്ഷ്മണ്‍ ഉടേക്കറാണ് 2025 ഫെബ്രുവരി 14ന് റിലീസ് ചെയ്ത 'ഛാവ'യുടെ സംവിധായകന്‍. മറാത്തി നോവലായ 'ഛാവ'യെ അടിസ്ഥാനമാക്കിയുള്ള ഈ ആക്ഷന്‍ ഡ്രാമ ചിത്രം, മറാത്തി സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

അതേസമയം സിക്കന്ദര്‍ എന്ന ചിത്രമാണ് ഇനി രശ്മികയുടേതായി റിലീസ് ചെയ്യാനിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ നായകനായ ചിത്രത്തില്‍ പ്രധാന കഥാപാത്രമായാണ് രശ്മിക എത്തുന്നത്. എ ആര്‍ മുരുകദോസ് സംവിധാനം ചെയ്ത ഈ ചിത്രം ഒരു മാസ് എന്റര്‍ട്ടെയിനര്‍ ആണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ടീസറും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. മാര്‍ച്ച് 28ന് ചിത്രം തിയേറ്ററിലെത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com