തൃശൂർ പൂരം കലക്കിയത് സംബന്ധിച്ച അന്വേഷണം അട്ടിമറിച്ചത് പൊലീസ്: രൂക്ഷ വിമർശനവുമായി വി എസ് സുനിൽകുമാർ

ദേവസ്വങ്ങളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം റിപ്പോർട്ട് മറച്ചുവെക്കുകയാണ് ഇപ്പോൾ
തൃശൂർ പൂരം കലക്കിയത് സംബന്ധിച്ച അന്വേഷണം അട്ടിമറിച്ചത്  പൊലീസ്: രൂക്ഷ വിമർശനവുമായി വി എസ് സുനിൽകുമാർ
Published on

തൃശൂർ പൂരം കലക്കിയത് സംബന്ധിച്ച വിഷയത്തിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ.  തൃശൂർ പൂരം കലക്കിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം അട്ടിമറിച്ചു. തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷിക്കും എന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും പ്രഖ്യാപിച്ചതും മുഖ്യമന്ത്രിയാണ്.

അതേത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ദേവസ്വങ്ങളുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ അങ്ങനെ ഒരു അന്വേഷണം നടന്നതായി അറിവില്ല എന്ന വാർത്തകളാണ് പോലീസ് ഹെഡ് കോർട്ടേഴ്സിൽ നിന്ന് പുറത്തുവരുന്നത്. ദേവസ്വങ്ങളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം റിപ്പോർട്ട് മറച്ചുവെക്കുകയാണ് ഇപ്പോൾ.അന്വേഷണം നടന്നില്ലെങ്കിൽ എന്തിനു മൊഴി രേഖപ്പെടുത്തണം? മൊഴി രേഖപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കിയ ശേഷം ആർക്കോ വേണ്ടി ആ റിപ്പോർട്ട് മറച്ചുവയ്ക്കുകയാണ് പൊലീസെന്നും വി എസ് സുനിൽകുമാർ കുറ്റപ്പെടുത്തി.

അന്വേഷണം നീട്ടിക്കൊണ്ടു പോകാനാണെങ്കിൽ തനിക്കറിയാവുന്ന കാര്യങ്ങൾ ജനങ്ങളോട് തുറന്ന് പറയും. വിഷയത്തിൽ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വിവരാവകാശ പ്രകാരം അപേക്ഷ നൽകുമെന്നും വി എസ് സുനിൽകുമാർ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com