
ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കിക്കൊണ്ട് ഈ വർഷത്തെ ആദ്യത്തെ സൂപ്പർ മൂൺ ഇന്ന് ദൃശ്യമാകും. രാത്രി 11.56നാണ് വാനനിരീക്ഷകർ കാത്തിരിക്കുന്ന സൂപ്പർ മൂൺ പ്രതിഭാസം നടക്കുക. മൂന്ന് ദിവസത്തേക്ക് ചാന്ദ്ര പ്രതിഭാസം തുടരുമെന്നാണ് ശാസത്രജ്ഞർ പറയുന്നത്.
പൂർണ ചന്ദ്രൻ ഭൂമിയുടെ ഭ്രമണപഥത്തോട് ഏറ്റവും അടുത്ത് വരുന്ന പ്രതിഭാസമാണ് സൂപ്പർ മൂണ്‍. അതിനാൽ തന്നെ സാധാരണ ചന്ദ്രനെക്കാൾ 30 ശതമാനം തെളിച്ചവും 14 ശതമാനം വലുപ്പവും കൂടുതലായി കാണപ്പെടും.
ALSO READ: ഗഗൻയാൻ ദൗത്യത്തിനായി ഐഎസ്ആർഒ; ആദ്യ സഞ്ചാരിയെ അടുത്തമാസം ബഹിരാകാശ നിലയത്തിലേക്ക് അയക്കും
ഒരു മാസത്തെ രണ്ടാമത്തെ പൗർണമിയായതിനാൽ ബ്ലൂ മൂൺ ആണെന്ന പ്രത്യേകയും ഇന്നത്തെ സൂപ്പർ മൂണിനുണ്ട്. 1979-ൽ ജ്യോതിശാസ്ത്രജ്ഞനായ റിച്ചാർഡ് നോലെയാണ് സൂപ്പർമൂൺ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. ഈ വർഷം വരാനിരിക്കുന്ന നാല് സൂപ്പർ മൂണുകളില്‍ ആദ്യത്തേതാണ് ഇന്ന് ആകാശത്ത് ദൃശ്യമാവുക. സെപ്‌റ്റംബറിലും ഒക്ടോബറിലും സൂപ്പർ മൂണുകള്‍ ദൃശ്യമാകും. അടുത്ത മാസം 17നാണ് അടുത്ത സൂപ്പർ മൂൺ.