അപൂര്‍വ കരള്‍രോഗവുമായി ആറ് മാസം പ്രായമുള്ള കുഞ്ഞ്; ചികിത്സയ്ക്ക് വേണ്ടത് 35 ലക്ഷം, സുമനസുകള്‍ കൈവിടരുത്

എക്സ്ട്രാഹെപ്പാറ്റിക് ബിലിയറി അട്രീസിയ എന്ന അപൂര്‍വ കരള്‍ രോഗമാണ് ഇസയെ ബാധിച്ചിരിക്കുന്നത്
അപൂര്‍വ കരള്‍രോഗവുമായി ആറ് മാസം പ്രായമുള്ള കുഞ്ഞ്; ചികിത്സയ്ക്ക് വേണ്ടത് 35 ലക്ഷം, സുമനസുകള്‍ കൈവിടരുത്
Published on



തിരുവനന്തപുരം കട്ടാക്കട സ്വദേശികളായ വിനോജിനും ജിസ്നയ്ക്കും ഇസ ആന്‍ വിനോജ് എന്ന കുഞ്ഞുമാലാഖ പിറന്നിട്ട് ആറ് മാസമേ ആയിട്ടുള്ളൂ. പക്ഷേ, ഇസയെ ബാധിച്ച അപൂര്‍വ കരള്‍ രോഗം ആ കുടുംബത്തിന്റെയാകെ സന്തോഷം കെടുത്തി. എക്സ്ട്രാഹെപ്പാറ്റിക് ബിലിയറി അട്രീസിയ എന്ന അപൂര്‍വ കരള്‍ രോഗമാണ് ഇസയെ ബാധിച്ചിരിക്കുന്നത്. വിദഗ്ധ പരിശോധനയില്‍, അടിയന്തരമായി കരള്‍ മാറ്റിവയ്ക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പിതാവ് വിനോജ് കരള്‍ പകുത്തു നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ ശസ്ത്രക്രിയയ്ക്കും ചികിത്സകള്‍ക്കുമായി വലിയൊരു തുക കണ്ടെത്തണം. ശസ്ത്രക്രിയയ്ക്കു മുന്നോടിയായുള്ള പരിശോധനകള്‍ക്ക് അഞ്ച് ലക്ഷം, ശസ്ത്രക്രിയയ്ക്ക് 20 ലക്ഷം, തുടര്‍ ചികിത്സയ്ക്കായി 10 ലക്ഷം എന്നിങ്ങനെ 35 ലക്ഷം രൂപയെങ്കിലും അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്. ഇത്രയും വലിയ തുക കണ്ടെത്താന്‍ സാധാരണക്കാരായ വിനോജിനും കുടുംബത്തിനും നിര്‍വാഹമില്ല. അതിനാല്‍ സുമനസുകളുടെ സഹായം തേടുകയാണ് കുടുംബം.


വിനോജിനെ സഹായിക്കാം

VINOJ C.B
Mob: +919656814563, +917306341012
A/C: 50100546113856
HDFC BANK
IFSC: HDFC0000063
VAZHUTHACAUD BRANCH
TRIVANDRUM

Related Stories

No stories found.
News Malayalam 24x7
newsmalayalam.com