കള്ളപ്പണം വെളുപ്പിക്കൽ കേസ്; തമിഴ്‌നാട് മുൻ മന്ത്രി വി സെന്തിൽ ബാലാജിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ജസ്റ്റിസ് എ.എസ്. ഓഖ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്
കള്ളപ്പണം വെളുപ്പിക്കൽ കേസ്; തമിഴ്‌നാട് മുൻ മന്ത്രി വി സെന്തിൽ ബാലാജിക്ക്  സുപ്രീംകോടതി ജാമ്യം അനുവദിച്ചു
Published on

തമിഴ്‌നാട് മുൻ മന്ത്രി വി സെന്തിൽ ബാലാജിക്ക് ജാമ്യം. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ബാലാജിക്ക് സുപ്രീംകോടതി ജാമ്യം നൽകിയത്. ജസ്റ്റിസ് എ.എസ്. ഓഖ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കള്ളപ്പണനിരോധന നിയമം അനുസരിച്ചു ഇഡി അറസ്റ്റ് ചെയ്ത സെന്തിൽ നിലവിൽ ജയിലിലാണ്.

2011നും 2015നും ഇടയിൽ വി സെന്തിൽ ബാലാജി തമിഴ്‌നാട് ഗതാഗത മന്ത്രിയായിരിക്കെയാണ് കേസിനാസ്‌പദമായ സംഭവം. അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സർക്കാരിന് കീഴിൽ മന്ത്രിയായിരിക്കവെയാണ് അഴിമതി നടത്തിയതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. 2023 ജൂണിൽ ഡിഎംകെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ കീഴിൽ വൈദ്യുതി മന്ത്രിയായിരിക്കെ ഉയർന്ന അഴിമതി ആരോപണത്തിലാണ് സെന്തിൽ ബാലാജിയെ ഇഡി കസ്റ്റഡിയിലെടുക്കുന്നത്.

ഇ ഡി അറസ്റ്റ് ചെയ്തതോടെ ഈ വർഷം ഫെബ്രുവരിയിൽ സെന്ററിൽ മന്ത്രിപദം രാജിവച്ചു. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നാണ് കേസിൽ ഡിഎംകെ പ്രതികരിച്ചത്.  ചെന്നൈ പ്രത്യേക കോടതിയിൽ ഹാജരായ സെന്തിൽ കുറ്റം നിഷേധിചിരുന്നു. ഇത് രാഷ്ട്രീയ പകപോക്കലാണെന്നും സാക്ഷികളെ വിസ്തരിക്കാൻ ആഗ്രഹിക്കുന്നുവെന്നും മുൻ മന്ത്രി പറഞ്ഞു. എന്നാൽ, കൂടുതൽ വിചാരണക്കായി കോടതി കേസ് മാറ്റിവച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com