അപകടങ്ങളുണ്ടായാൽ ദേവസ്വങ്ങൾക്ക് ഉത്തരവാദിത്വം; ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി മാർഗനിർദേശങ്ങൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് സുപ്രിം കോടതി സ്റ്റേ ചെയ്തത്. 2012 ലെ ചട്ടങ്ങള്‍ പാലിച്ച് പൂരത്തിന് ആനകളുടെ എഴുന്നള്ളിപ്പ് നടത്താമെന്ന് സുപ്രീം കോടതി നിർദേശിച്ചു.
അപകടങ്ങളുണ്ടായാൽ ദേവസ്വങ്ങൾക്ക് ഉത്തരവാദിത്വം;  ആന എഴുന്നള്ളിപ്പിൽ  ഹൈക്കോടതി മാർഗനിർദേശങ്ങൾ സ്റ്റേ ചെയ്ത്  സുപ്രീം കോടതി
Published on

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാർഗനിർദേശങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ നൽകിയ ഹർജിയിലാണ് കോടതി നിർദേശം. ആചാരങ്ങൾ നിലനിർത്തണമെന്നും എന്നാൽ അപകടങ്ങളുണ്ടായാൽ ദേവസ്വങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്നും സുപ്രിം കോടതി വ്യക്തമാക്കി. സുപ്രിം കോടതി ഉത്തരവ് ആശ്വാസമെന്ന് ദേവസ്വങ്ങൾ പ്രതികരിച്ചു.

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് സുപ്രിം കോടതി സ്റ്റേ ചെയ്തത്. 2012 ലെ ചട്ടങ്ങള്‍ പാലിച്ച് പൂരത്തിന് ആനകളുടെ എഴുന്നള്ളിപ്പ് നടത്താമെന്ന് സുപ്രീം കോടതി നിർദേശിച്ചു.

ഹൈക്കോടതി ഉത്തരവില്‍ പറയുന്നതുപോലെ ആനകള്‍ തമ്മിലുള്ള അകലം മൂന്ന് മീറ്റര്‍ എന്നതും പകല്‍ ഒമ്പത് മണി മുതല്‍ അഞ്ച് മണിവരെ എഴുന്നള്ളിപ്പ് പാടില്ല എന്നുള്ള ഉത്തരവും പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും സുപ്രിം കോടതി പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് ദേവസ്വങ്ങൾക്ക് ആശ്വാസമെന്നായിരുന്നു പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പാറമേക്കാവിൻ്റെ പ്രതികരണം...

Also Read; അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശം: പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്‍റ്, ഇരുസഭകളും നിര്‍ത്തിവെച്ചു

ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി മാർഗ്ഗനിർദ്ദേശങ്ങൾക്ക് സ്‌റ്റേ നൽകിയതിൽ സന്തോഷമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാറും പ്രതികരിച്ചു. ആചാരങ്ങൾ നിലനിർത്തണം എന്നാണ് ആന എഴുന്നള്ളിപ്പിനുള്ള മാർഗരേഖ സ്റ്റേ ചെയ്തുള്ള ഉത്തരവിൽ സുപ്രീം കോടതി പറഞ്ഞിരിക്കുന്നതെ ന്ന് തിരുവമ്പാടി ദേവസ്വം ജോയിൻ്റ് സെക്രട്ടറി പി ശശിധരൻ പറഞ്ഞു. ആന എഴുന്നള്ളിപ്പ് നടത്താമെങ്കിലും അപകടങ്ങളുമായാൽ ഉത്തരവാദിത്വം ദേവസ്വങ്ങൾക്കാണെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര സസംസ്ഥാന സർക്കാരിനോടും ആന ഉടമകളുടെ സംഘനടകളോടും സുപ്രിം കോടതി വിശദീകരണം തേടി. ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com