മഞ്ഞുമ്മൽ ബോയ്സിന് തിരിച്ചടി: കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

ലാഭം വാഗ്ദാനം ചെയ്ത് പരാതിക്കാരനിൽ നിന്ന് പണം വാങ്ങി ഒരു രൂപ പോലും നൽകിയില്ലെന്നാണ് കേസ്
മഞ്ഞുമ്മൽ ബോയ്സിന് തിരിച്ചടി: കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി
Published on
Updated on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ലാഭവിഹിതത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സിറാജ് വലിയ തുറയുടെ പക്കൽ നിന്ന് ഏഴു കോടി രൂപ വാങ്ങിയ ശേഷം ഒരു രൂപ പോലും ലാഭവിഹിതം നൽകിയില്ല എന്നാണ് കേസ്. ലാഭ തുക ലഭിച്ചിട്ടും പരാതിക്കാരൻ്റെ കടം വീട്ടാതെ നിര്‍മാതാക്കളില്‍ ഒരാള്‍ സ്ഥിര നിക്ഷേപം നടത്തിയെന്നടക്കം പരാതിയിൽ പറയുന്നുണ്ട്.

മഞ്ഞുമ്മൽ ബോയ്സിന് തിരിച്ചടി: കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി
സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ ആരോപണം: ലീഗിൻ്റെ പരാതിയിൽ കേസെടുത്ത് പൊലീസ്; വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പ് നടന്നോ എന്ന കാര്യം വ്യക്തമാകൂ എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സൗബിൻ ഷാഹിർ, സഹ നിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവർക്കെതിരെയാണ് കേസ്.

മഞ്ഞുമ്മൽ ബോയ്സിന് തിരിച്ചടി: കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി
വെള്ളാപ്പള്ളിക്ക് ആശ്വാസം! എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഉത്തരവിന് സ്റ്റേ
News Malayalam 24x7
newsmalayalam.com