കുട്ടിയുടെ മൗനം പ്രതിയെ കുറ്റവിമുക്തനാക്കാനുള്ള കാരണമല്ല; ബലാത്സംഗ കേസില്‍ 38 വര്‍ഷത്തിന് ശേഷം ശിക്ഷ പുനഃസ്ഥാപിച്ച് സുപ്രീം കോടതി

വിചാരണക്കിടെ കുട്ടിയോട് സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് കുട്ടി കരഞ്ഞുകൊണ്ട് ഒന്നും മിണ്ടാതെ നിന്നത്.
കുട്ടിയുടെ മൗനം പ്രതിയെ കുറ്റവിമുക്തനാക്കാനുള്ള കാരണമല്ല; ബലാത്സംഗ കേസില്‍ 38 വര്‍ഷത്തിന് ശേഷം ശിക്ഷ പുനഃസ്ഥാപിച്ച് സുപ്രീം കോടതി
Published on

1986ല്‍ ഒന്നാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയുടെ ശിക്ഷ 38 വര്‍ഷത്തിന് ശേഷം പുനഃസ്ഥാപിച്ച് സുപ്രീം കോടതി. 1986 ല്‍ പീഡനത്തിനിരയായ കുട്ടി വിചാരണ കോടതിയില്‍ മൗനം പാലിച്ചെന്ന് കണ്ടെത്തി രാജസ്ഥാന്‍ ഹൈക്കോടതിയാണ് പ്രതിയെ വെറുതെവിട്ടത്. വിചാരണ കോടതി ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ച പ്രതിയെയാണ് ഹൈക്കോടതി വെറുതെ വിട്ടത്.

ഇതിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം. ഇര മൗനം പാലിച്ചുവെന്നത് പ്രതിയെ കുറ്റവിമുക്തനാക്കാനുള്ള കാരണമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിചാരണക്കിടെ കുട്ടിയോട് സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് കുട്ടി കരഞ്ഞുകൊണ്ട് ഒന്നും മിണ്ടാതെ നിന്നത്. എന്നാല്‍ ഇത് സൂചിപ്പിക്കുന്നത് പ്രതിയുടെ നിഷ്‌കളങ്കതയെയല്ല സൂചിപ്പിക്കുന്നതെന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് 1986ല്‍ 21 കാരനായ പ്രതിയെ കോടതി ഏഴ് വര്‍ഷം ശിക്ഷ വിധിച്ചത്. എന്നാല്‍ ഈ നടപടി റദ്ദാക്കിയ ഹൈക്കോടതി ജഡ്ജിന്റെ നടപടിയെ സുപ്രീം കോടതി വിമര്‍ശിച്ചു. ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ പേര് പറഞ്ഞതിനെതിരെയും സുപ്രീം കോടതി രംഗത്തെത്തി.

2013ലാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുന്നത്. സുപ്രീം കോടതി ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോള്‍ എന്നിവരുടെ ബെഞ്ചാണ് 12 വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ ശിക്ഷ പുനഃസ്ഥാപിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com