സൂര്യാ 'ഷോ'യുമായി ഒരു കാ‍ർത്തിക് സുബ്ബരാജ് പടം: അൽഫോൺസ് പുത്രന്റെ കട്സില്‍ റെട്രോയുടെ ട്രെയ്‌ലർ പുറത്ത്

ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന താര സമ്പന്നമായ ചടങ്ങിലാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്
സൂര്യാ 'ഷോ'യുമായി ഒരു കാ‍ർത്തിക് സുബ്ബരാജ് പടം: അൽഫോൺസ് പുത്രന്റെ കട്സില്‍  റെട്രോയുടെ ട്രെയ്‌ലർ പുറത്ത്
Published on

ലോകമെമ്പാടുമുള്ള സൂര്യാ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. അവരുടെ പ്രതീക്ഷകൾക്കും അപ്പുറം അടിമുടി സൂര്യാ ഷോ ആയിരിക്കും കാർത്തിക് സുബ്ബരാജ് ചിത്രം റെട്രോ എന്ന സൂചനയുമായി ട്രെയ്‌ലർ എത്തിയിരിക്കുന്നു. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന താര സമ്പന്നമായ ചടങ്ങിലാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്. സൂര്യയുടെ ശക്തമായ തിരിച്ചു വരവ് സമ്മാനിക്കുന്ന ചിത്രമാകും റെട്രോയെന്ന് ട്രെയ്‌ലർ ഉറപ്പ് നൽകുന്നു.  ത്യാഗരാജ കുമാരരാജയുടെ സൂപ്പർ ഡ്യൂലക്സിന് ശേഷം അൽഫോൻസ് പുത്രൻ കട്ട്  ചെയ്യുന്ന ട്രെയ്‌ലറാണിത്. സൂര്യയോടൊപ്പം മലയാളി താരങ്ങളായ ജോജു ജോർജ്, ജയറാം, സുജിത് ശങ്കർ, സ്വാസിക എന്നിവരുടെ മിന്നും പ്രകടനങ്ങളും ചിത്രത്തിലുണ്ടാകുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. മേയ് ഒന്നിന് ലോകവ്യാപകമായി തിയേറ്ററുകളിൽ റെട്രോ റിലീസ് ചെയ്യും.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോയുടെ കേരളാ വിതരണാവകാശം മലയാളത്തിന്റെ അനശ്വര നിര്‍മാതാവ് പി. സുബ്രഹ്‌മണ്യത്തിന്റെ ചെറുമകന്‍ സെന്തില്‍ സുബ്രഹ്‌മണ്യൻ നേതൃത്വം നൽകുന്ന വൈക മെറിലാന്‍ഡിനാണ്. റെക്കോർഡ് തുകയ്ക്കാണ് വിതരണവകാശം സെന്തില്‍ സുബ്രഹ്‌മണ്യൻ കരസ്ഥമാക്കിയത്. പൂജാ ഹെഗ്ഡെ നായികയായെത്തുന്ന റെട്രോയിൽ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോർജ്, ജയറാം എന്നിവരും നാസർ, പ്രകാശ് രാജ്, കരുണാകരൻ, വിദ്യാ ശങ്കർ, തമിഴ് തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന റെട്രോയുടെ അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : സന്തോഷ് നാരായണൻ, ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് : ഷഫീഖ് മുഹമ്മദ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ,മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ.ജി, അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ്.എം ,പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പി ആർ ഓ : പ്രതീഷ് ശേഖർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com