26-ാമത്തെ വയസിലാണ് എനിക്കിത് സംഭവിക്കുന്നത്, ഞാന്‍ 64ൽ നിന്ന് 28 കിലോയിലേക്ക് എത്തി; ലിജു കൃഷ്ണയില്‍ നിന്ന് പീഡനം നേരിട്ട അതിജീവിത

ഞങ്ങള്‍ പെണ്ണുങ്ങളുടെ ഉത്തരവാദിത്തമല്ല ഇവിടുത്തെ ആണുങ്ങളെ നന്നാക്കുക എന്നുള്ളത്. ഇവിടെ ഒരുത്തന്‍മാരും നന്നാവേണ്ട ആവശ്യമില്ല
26-ാമത്തെ വയസിലാണ് എനിക്കിത് സംഭവിക്കുന്നത്, ഞാന്‍ 64ൽ നിന്ന് 28 കിലോയിലേക്ക് എത്തി; ലിജു കൃഷ്ണയില്‍ നിന്ന് പീഡനം നേരിട്ട അതിജീവിത
Published on


പടവെട്ട് എന്ന സിനിമയിലെ സംവിധായകന്‍ ലിജു കൃഷ്ണ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പറഞ്ഞ് യുവതി നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അവര്‍ വീണ്ടും ചില വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. മാതൃഭൂമി ന്യൂസിനോടായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍. 26-ാമത്തെ വയസിലാണ് തനിക്ക് ഈ ദുരനുഭവം ഉണ്ടാകുന്നതെന്നും താന്‍ 64 കിലോയില്‍ നിന്ന് 28 കിലോയിലേക്ക് എത്തിയെന്നും യുവതി പറഞ്ഞു. ഇപ്പോഴും ചികിത്സയിലാണെന്നും യുവതി വ്യക്തമാക്കി.


യുവതിയുടെ വാക്കുകള്‍ :


ഇപ്പോഴും ചികിത്സയിലാണ്. ഇന്ന് ഞാന്‍ ഗ്രേറ്റ് ഫുള്‍ ആണ്. എന്റെ കുടെ ശക്തമായി തന്നെ കുറച്ച് മനുഷ്യര്‍ എനിക്കൊപ്പമുണ്ട്. സമൂഹത്തില്‍ ഇനിയും പുറത്തുവരാത്ത സ്ത്രീകളെ കുറിച്ച് നോക്കുമ്പോള്‍ ഞാന്‍ വലിയൊരു ഓപ്രഷനില്‍ നിന്നും വലിയ ക്രൂരതകള്‍ നേരിട്ടിട്ട് പുറത്ത് വന്ന് കാലങ്ങള്‍ എടുത്ത് ഇപ്പോഴും ചികിത്സയെടുത്ത് ഇപ്പോഴും ബെഡ്ഡില്‍ റെസ്റ്റ് എടുത്തുകൊണ്ടിരിക്കുകയാണ്. അതിന് അപ്പുറത്തേക്ക് പുറത്തേക്ക് പോകാന്‍ നമ്മള്‍ ഇപ്പോഴും ആയിട്ടില്ല എന്നുള്ളതാണ്. 26-ാമത്തെ വയസിലാണ് എനിക്ക് ഇത് സംഭവിക്കുന്നത്. 26-ാമത്തെ വയസില്‍ എന്റെ പഠനം കഴിഞ്ഞിരുന്നു ഞാന്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. ഇന്നെനിക്ക് 30 വയസ് തികയാന്‍ പോവുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ എനിക്ക് എന്റെ ഓര്‍മ്മകള്‍ ഭയങ്കര ഭീകരമാണ്. അതിനെ എന്താണ് വിളിക്കേണ്ടതെന്ന് പോലും എനിക്ക് അറിയില്ല. ആ ട്രോമ മാത്രമെ അവശേഷിക്കുന്നുള്ളൂ. ആ ട്രോമ സെല്‍സിലാണ് ഞാന്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴൊക്കെയാണ് തെറപ്പി കുറച്ച് കൂടെ വേറൊരു സ്റ്റേജിലേക്ക് എത്തുകയും എന്റെ ഡോക്ടേഴ്‌സും തെറപ്പിസ്റ്റുകളും ഒക്കെ ശക്തരായ സ്ത്രീകളാണെന്നത് ഞാന്‍ എടുത്ത് പറയേണ്ടിയിരിക്കുന്നു.

വര്‍ഷങ്ങളായിട്ടുള്ള എന്റെ സുഹൃത്തും എന്റെ എല്ലാമായിട്ടുള്ള വ്യക്തി എനിക്ക് ഒപ്പമുണ്ടായിരുന്നു. ആ വ്യക്തി എന്റെ കേസിലും എന്റെ ട്രീറ്റ്‌മെന്റിലും ഒക്കെ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം കുടുംബവും എല്ലാവരും കൂടെ ചേര്‍ന്ന് റിലേഷന്‍ഷിപ്പ് ലീഗലൈസ് ചെയ്തു. എപ്പോഴും എന്റെ ഒപ്പം തന്നെ ഉണ്ടായിരിക്കാന്‍ വേണ്ടിയിട്ട്. നോക്കൂ ഒരു പെണ്‍കുട്ടി അവര്‍ക്ക് ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യുന്നത് പോലും ഒരു ട്രോമയില്‍ ഇരുന്നുകൊണ്ടാണ്. ഇത്രയും കാലം ആ വ്യക്തി എനിക്കൊപ്പം നില്‍ക്കാന്‍ കാരണം അയാളെന്ന് പറയുന്ന പുരുഷന്‍ അത്രയും പൊളിറ്റിക്കല്‍ ആയതുകൊണ്ടാണ്. എന്റെ സ്ഥാനത്ത് മറ്റൊരു അതിജീവിതയാണെങ്കില്‍ ആ കുട്ടിക്ക് ഇത് സംഭവിക്കില്ല. ഒരു അപകടം സംഭവിച്ചാല്‍ തന്നെ ഇവിടുത്തെ സ്ത്രീകളെ ഈ പാട്രിയാര്‍ക്കല്‍ സിസ്റ്റത്തില്‍ ഉപേക്ഷിച്ച് പോകുന്നതാണ് നമ്മള്‍ കാണുന്നത്. അത് വെച്ച് നോക്കുമ്പോള്‍ ഞാന്‍ ഗ്രേറ്റ്ഫുള്‍ ആണ്. ഇപ്പോഴും എന്റെ കുടുംബത്തിന്റെയും പാര്‍ട്ണറിന്റെയും ഡോക്ടര്‍മാരുടെയും പിന്തുണകൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്. ആശുപത്രിയില്‍ പോവുക തിരിച്ചുവരുക. മാസങ്ങളോളം ആശുപത്രിയിലായിരുന്നു. ചില സമയം നടക്കാന്‍ സാധിക്കില്ല. നടക്കണമെങ്കില്‍ സപ്പോര്‍ട്ട് വേണം. പക്ഷെ എനിക്ക് ആരുടെയും സിംപതിയുടെ ആവശ്യമില്ല. ഒരു അതിജീവിതകള്‍ക്കും ഇവിടെ ആരുടെയും സിംപതിയുടെ ആവശ്യമില്ല.

ALSO READ : ഇനി മോശം അനുഭവമുണ്ടായാല്‍ പരാതിപ്പെടും : ചാര്‍മിള

പടവെട്ട് സിനിമയുടെ സംവിധായകനാണ് റേപ്പിസ്റ്റ്. ആ സിനിമയില്‍ ഉള്ള നിറയെ ആള്‍ക്കാര്‍ എന്റെ ഒപ്രഷനില്‍ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. അതൊക്കെ എന്റെ കേസിലുള്ള കാര്യങ്ങളാണ്. അതെല്ലാം കോണ്‍ഫിഡന്‍ഷ്യല്‍ ആയിട്ടുള്ള കാര്യങ്ങളാണ്. പിന്നെ അതിജീവതമാര്‍ സംസാരിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. അവര്‍ ജീവിച്ചിരിക്കാന്‍ തന്നെ കഷ്ടപെടുകയാണ്. 24 മണിക്കൂര്‍ എന്ന് പറയുന്നത് ഒരു അതിജീവിതയെ സംബന്ധിച്ചെടുത്തോളം 24 വര്‍ഷമാണ്. അതുകൊണ്ട് അവര്‍ വന്ന് ആളുകളുടെ മുന്നില്‍ സംസാരിക്കണമെന്നില്ല. ഇപ്പോഴും നിങ്ങള്‍ തിരിയുന്നത് അതിജീവിതമാര്‍ക്കെതിരെയാണ്. അവരെ എങ്ങനെ ആക്രമിക്കാം എന്നാണ് നോക്കുന്നത്. എന്തുകൊണ്ട് അവള്‍ അന്ന് ശബ്ദിച്ചില്ല, ഇന്ന് ശബ്ദിക്കുന്നു എന്നുള്ളതാണ്. എന്നെ പോലൊരു അതിജീവിതയെ പോലും റേപ്പ് ചെയ്യുമ്പോള്‍ റേപ്പിസ്റ്റ് പറയുന്നത് കെട്ടിയിട്ടാല്‍ മാത്രമെ റേപ്പ് ആവുള്ളൂ എന്നാണ്. ഞാന്‍ നിന്നെ ഇപ്പോള്‍ കെട്ടിയിടാതെയാണ് റേപ്പ് ചെയ്യുന്നത്. അതുകൊണ്ട് നീ ആരോട് എന്ത് പറഞ്ഞാലും വിശ്വസിക്കില്ല എന്നാണ്. പക്ഷെ ഞാന്‍ പറയാന്‍ വരുന്ന കാര്യങ്ങള്‍ അതല്ല. എന്റെ കാര്യങ്ങള്‍ അല്ല ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ഞാന്‍ പറയുന്നത്, ഈ ഒരു ധൈര്യം അയാളെ പോലുള്ള ആള്‍ക്ക് കിട്ടുന്നത് ഈ ഒരു ഇന്‍ഡസ്ട്രി ആയതുകൊണ്ട് മാത്രമാണ്. ഇന്നലെ ഇവിടെയൊരു സൂപ്പര്‍ സ്റ്റാര്‍ ഉള്‍പ്പടെയുള്ള ആള്‍ക്കാര്‍ സംസാരിക്കുന്നത്, ഞങ്ങളെ നിങ്ങള്‍ കാലങ്ങളായി കാണുന്നില്ലേ. ഞങ്ങളെ നിങ്ങള്‍ക്ക് അറിയില്ലേ എന്നാണ് മാധ്യമങ്ങളോട് ചോദിക്കുന്നത്. കൂടുതല്‍ അറിഞ്ഞുകൊണ്ടിരിക്കുകയാണ് അവരെ നമ്മള്‍. പിന്നെ പറയുന്നു എല്ലാ മേഖലകളിലും ഇത് നടക്കുന്നില്ലേ എന്ന്. എല്ലാ മേഖലയും പോലെയാണോ സിനിമ മേഖല? കോടികള്‍ മറയുന്ന ഇന്‍സ്ട്രിയല്ലേ സിനിമ മേഖല.

എനിക്ക് ഈ ദുരനുഭവം ഉണ്ടാകുന്നത് കൊവിഡ് കാലത്താണ്. എന്നെ ബലാത്സംഗം ചെയ്തതാണെന്ന് അവര്‍ക്ക് മനസിലായി. ജീവനോടെ പുറത്തുവിട്ടാല്‍ ഞാനിത് വെളിപ്പെടുത്തുമെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും അവര്‍ക്ക് അറിയാമായിരുന്നു. 64 കിലോ ശരീരഭാരത്തില്‍ നിന്ന് ഞാന്‍ 28 കിലോ ശരീരഭാരത്തില്‍ എത്തി. അവര്‍ നിരന്തരമെന്നെ പല രീതിയില്‍ ഉപദ്രവിക്കുന്നുണ്ടായിരുന്നു. ലിജു കൃഷ്ണയ്ക്ക് വേണ്ടി പലരും ഇടപെട്ടു. ഞങ്ങള്‍ പെണ്ണുങ്ങളുടെ ഉത്തരവാതിത്തമല്ല ഇവിടുത്തെ ആണുങ്ങളെ നന്നാക്കുക എന്നുള്ളത്. ഇവിടെ ഒരുത്തന്‍മാരും നന്നാവേണ്ട ആവശ്യമില്ല. പിന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ഞങ്ങള്‍ സംസാരിക്കുന്നത് എന്താണെന്ന് വെച്ചാല്‍ അത് ഒരു തരം റെപ്രസെന്റേഷനാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com