മുന്‍കൂര്‍ ജാമ്യം തേടി സിദ്ദീഖ് സുപ്രീം കോടതിയിലേക്ക്; തടസ ഹര്‍ജിയുമായി അതിജീവിതയും സര്‍ക്കാരും

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സിദ്ദീഖ് അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് നീക്കം.
മുന്‍കൂര്‍ ജാമ്യം തേടി സിദ്ദീഖ് സുപ്രീം കോടതിയിലേക്ക്; തടസ ഹര്‍ജിയുമായി അതിജീവിതയും സര്‍ക്കാരും
Published on



നടന്‍ സിദ്ദീഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി നല്‍കി അതിജീവിത. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സിദ്ദീഖ് അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് നീക്കം. സര്‍ക്കാരും തടസ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. തടസ ഹര്‍ജി സ്വീകരിച്ചാല്‍ അതിജീവിതയുടെയും സര്‍ക്കാരിന്‍റെയും ഭാഗം കേട്ട ശേഷം മാത്രമേ സുപ്രീംകോടതി സിദ്ദീഖിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കൂ.

ഇന്നോ നാളെയോ സിദ്ദീഖ് സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് വിവരം. അഭിഭാഷകരുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മുതിര്‍ന്ന അഭിഭാഷകര്‍ തന്നെ സിദ്ദീഖിനായി ഹാജരായേക്കും. അറസ്റ്റ് ഒഴിവാക്കാന്‍ ഒളിവില്‍ കഴിയുമ്പോഴും നിയമത്തിന്‍റെ സാധ്യതകള്‍ തേടുകയാണ് സിദ്ദീഖ്. സിദ്ദീഖ് കൊച്ചിയില്‍ തന്നെയുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. നടനെ അറസ്റ്റുചെയ്യാന്‍ അന്വേഷണം വിപുലീകരിച്ചെന്നും അന്വേഷണ സംഘം പറഞ്ഞു.

അതേസമയം, ബലാത്സംഗക്കേസില്‍ നടന്‍ ഇടവേള ബാബുവിന്‍‌റെ അറസ്റ്റ് എസ്ഐടി ഇന്ന് രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘം ഇടവേള ബാബുവിനെ ചോദ്യം ചെയ്യുകയാണ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ ഇന്നലെ നടന്‍ മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com