
ഷൊർണൂരിൽ കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ പ്രതി പിടിയിൽ. കൂനത്തറ സ്വദേശി ക്രിസ്റ്റിയാണ് പിടിയിലായത്. 15 വയസുകാരായ രണ്ട് വിദ്യാർഥികൾക്ക് മദ്യം വാങ്ങി നൽകുകയായിരുന്നു.
അമിതമായ അളവിൽ മദ്യം കഴിച്ച രണ്ടു വിദ്യാർഥികൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു.