
ഗുസ്തി താരം ബജ്‌രംഗ് പുനിയക്ക് സസ്പെൻഷൻ.ദേശിയ ഉത്തേജക വിരുദ്ധ ഏജൻസിയുടേതാണ് നടപടി. ഉത്തേജക പരിശോധനയ്ക്ക് സാമ്പിൾ നൽകാൻ പുനിയ വിസമ്മതിച്ചതാണ് നടപടിയിലേക്ക് നയിച്ചത്. ഉത്തേജകമരുന്ന് പരിശോധനയ്ക്ക് വിസമ്മതിച്ചതിനെത്തുടർന്ന് നേരത്തെ നാഡ (നാഷണൽ ആൻറി ഡോപ്പിങ് ഏജൻസി) താരത്തെ താൽകാലികമായി സസ്പെൻഡ് ചെയ്തിരുന്നു.
സസ്പെൻഷൻ ചെയ്തു കൊണ്ടുള്ള അറിയിപ്പ് ലഭിച്ചതായി പുനിയയുടെ അഭിഭാഷകൻ വ്യക്തമാക്കി. അതേസമയം നാഡയുടെ സസ്പെൻഷൻ നിലനിൽക്കെ പുനിയക്ക് വിദേശപരിശീലനത്തിനായി സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ഒമ്പത് ലക്ഷത്തോളം രൂപ അനുവദിച്ചിട്ടുണ്ട്.
ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറാകാത്തതിനെത്തുടർന്ന് ഏപ്രിൽ 23-നാണ് പുനിയയെ നാഡ സസ്പെൻഡ് ചെയ്തത്. എന്നാൽ, പരിശോധനയ്ക്ക് വിസമ്മതിച്ചിട്ടില്ലെന്നും സാംപിളെടുക്കാൻ കൊണ്ടുവന്ന കിറ്റ് കാലഹരണപ്പെട്ടതായിരുന്നെന്നുമാണ് താരത്തിൻ്റെ വാദം.