
സിറോ മലബാർ സഭാ തർക്കം നിലനിൽക്കെ വിമത വിഭാഗത്തിൻ്റെ എതിർപ്പ് അവഗണിച്ച് മെത്രാൻ ബോസ്കോ പുത്തൂർ സ്ഥാനമേറ്റെടുത്ത് പള്ളിയിൽ കയറി. ഡീക്കൻമാരുടെ പ്രശ്നം പരിഹരിക്കാതെ മെത്രാനെ പള്ളിയിൽ കയറ്റില്ലെന്നായിരുന്നു വിമത വിഭാഗം പറഞ്ഞിരുന്നത്.
25 ഓളം പുരോഹിതരാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പള്ളിയുടെ മുന്നിൽ പ്രതിഷേധിച്ചിരുന്നത്. പുലർച്ചെ അഞ്ചുമണിയോടെയാണ് പൊലീസിൻ്റെ സഹായത്തോടെ ബോസ്കോ പുത്തൂർ പള്ളിയിൽ കയറി സ്ഥാനമേറ്റെടുത്തത്. ഡീക്കൻമാർക്ക് നീതി ലഭ്യമാകുന്നതിനു വേണ്ടിയാണ് എറണാകുളം അതിരൂപതയിൽ പ്രതിഷേധം നടത്തുന്നതെന്നായിരുന്നു പുരോഹിതരുടെ വാദം. പള്ളിക്കു മുന്നിൽ നിരാഹാരമിരുന്ന പുരോഹിതർ ഇല്ലാതിരുന്ന സമയത്താണ് മെത്രാനെ പള്ളിയുടെ ഉള്ളിൽ പ്രവേശിപ്പിച്ചത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചേക്കും.