അപ്പോ പൊങ്കലിനും  വരില്ല? ആശങ്കയോടെ തലൈ ആരാധകർ, വിഡാമുയർച്ചിക്കായി കാത്തിരിപ്പ്

അപ്പോ പൊങ്കലിനും വരില്ല? ആശങ്കയോടെ തലൈ ആരാധകർ, വിഡാമുയർച്ചിക്കായി കാത്തിരിപ്പ്

എന്നാല്‍ ചിത്രത്തിന്‍റെ ഫസ്റ്റ് കോപ്പി ഇതുവരെ തയ്യാറാകാത്തതിനാൽ, രണ്ട് കൊല്ലത്തിന് ശേഷം എത്തുന്ന അജിത്ത് ചിത്രം ഇത്തവണ പൊങ്കൽ റിലീസിന് എത്തുമോ എന്ന് സംശയിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
Published on

തമിഴകത്ത് തലൈ എന്നറിയപ്പെടുന്ന നായകനാണ് അജിത്. തൻ്റെ അറുപത്തിരണ്ടാമത് ചിത്രമായ വിഡാമുയർച്ചിയുടെ റിലീസിന് തയ്യാറെടുക്കുകയാണ് താരം ഇപ്പോൾ. പൊങ്കലിനാണ് വിഡാമുയർച്ചി റിലീസ് പ്രഖ്യാപിച്ചിരുന്നത്. ഇതു സംബന്ധിച്ചുള്ള പല അപ്ഡേറ്റുകളും പുറത്തു വന്നിരുന്നു. എന്നാൽ ആ പ്രതീക്ഷകളെല്ലാം ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് ആരാധകർ.

ചിത്രത്തിന്‍റെ ജോലികൾ ഇതുവരെ പൂർത്തിയായിട്ടില്ലെന്നാണ് സൂചന. പൊങ്കൽ റിലീസായിരുന്നു ചിത്രമെങ്കിൽ കഴിഞ്ഞയാഴ്ച തന്നെ സെൻസർ സർട്ടിഫിക്കേഷനായി ചിത്രം അയയ്ക്കേണ്ടതായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ഫസ്റ്റ് കോപ്പി ഇതുവരെ തയ്യാറാകാത്തതിനാൽ, രണ്ട് കൊല്ലത്തിന് ശേഷം എത്തുന്ന അജിത്ത് ചിത്രം ഇത്തവണ പൊങ്കൽ റിലീസിന് എത്തുമോ എന്ന് സംശയിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ലൈക്ക പ്രൊഡക്ഷൻസിൻ്റെ സാമ്പത്തിക ഞെരുക്കം വരെ സിനിമ വൈകുന്നതിന് കാരണമായി പറയുന്നുണ്ട്. ചിത്രത്തിൻ്റെ ഡബ്ബിംഗ് ജോലികൾ പൂർത്തിയാക്കിയതിന് പിന്നാലെ പശ്ചാത്തല സംഗീത ജോലികൾ പുരോഗമിക്കുകയാണ് എന്ന വാര്‍ത്തകളാണ് അവസാന അപ്ഡേറ്റായി പുറത്തുവന്നത്.


മഗിഴ് തിരുമേനിയാണ് വിഡാമുയർച്ചിയുടെ സംവിധായകൻ.തൃഷയാണ് അജിത്തിന്‍റെ നായികയായി എത്തുന്നത്.കൂടാതെ, ആരവ്, അർജുൻ സര്‍ജ, റെജീന കസാൻഡ്ര എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. അനിരുദ്ധാണ് സംഗീതം. ലൈക്ക പ്രൊഡക്ഷൻസ് ബിഗ് ബജറ്റിൽ നിർമ്മിച്ച ചിത്രം പൂർണ്ണമായും അസർബൈജാനിലായിരുന്നു ചിത്രീകരിച്ചത്.




News Malayalam 24x7
newsmalayalam.com