
വിദ്യാഭ്യാസ ഫണ്ട് തടഞ്ഞുവെച്ച് കേന്ദ്രസർക്കാർ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട് സർക്കാർ. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാത്തതിനാണ് കേന്ദ്രസർക്കാർ 2,151 കോടി രൂപയുടെ ഫണ്ട് തടഞ്ഞുവെച്ചതെന്നാണ് തമിഴ്‌നാട് സർക്കാരിൻ്റെ വാദം.
ത്രിഭാഷാ നയത്തോടുള്ള സംസ്ഥാന സർക്കാരിന്റെ എതിർപ്പാണ് കേന്ദ്രം ഫണ്ട് തടഞ്ഞതിന് പിന്നിലെ കാരണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആരോപിച്ചു. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിനെ നിർബന്ധിക്കുക എന്നതാണ് ഫണ്ട് തടഞ്ഞുവെയ്‌ക്കലിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു.
2024-25 വർഷത്തെ സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം ഫണ്ട് അനുവദിക്കണമെന്നാണ തമിഴ്‌നാട് സർക്കാരിന് വേണ്ടി ശബരീഷ് സുബ്രമണ്യൻ സമർപ്പിച്ച ഹർജിയിലൂടെ ആവശ്യപ്പെടുന്നത്. സമഗ്ര ശിക്ഷാ പദ്ധതി 2020 ലെ ദേശീയ വിദ്യാഭ്യാസ നയവുമായോ,പിഎം ശ്രീ സ്‌കൂൾസ് പദ്ധതിയുമായോ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി.
ഫണ്ടിൻ്റെ അഭാവം സംസ്ഥാനത്തെ 43 ലക്ഷത്തിലേറെ വിദ്യാർഥികളെയും, 2 ലക്ഷത്തിലേറെ അധ്യാപകേരയും 32ആയിരത്തിലേറെ ജീവനക്കാരേയും ബാധിച്ചുവെന്നും ഹർജിയിൽ പറയുന്നു.